ഒന്നും മിണ്ടുവാന്‍

ഒന്നും മിണ്ടുവാന്‍ ആരുമില്ലെങ്കിലും
എന്തോ പറയുന്നുണ്ടാരോ
ഒന്നും മിണ്ടുവാന്‍ ആരുമില്ലെങ്കിലും
എന്തോ പറയുന്നുണ്ടാരോ
ഒന്നും പരസ്പരം പങ്കുവെയ്ക്കാനില്ല
എങ്കിലും കൂടെയുണ്ടാരോ....ഒന്നും.....
(ഒന്നും മിണ്ടുവാന്‍)

ഒരു വേള കണ്ടു ഞാന്‍ മിണ്ടി
പിന്നൊരുപാടു കാണണമെന്നു തോന്നി
ഒരുപാടു കേട്ടെന്റെ കാതുകള്‍,പിന്നെ
പിന്നെയും കേള്‍ക്കണമെന്ന് തോന്നി
കരിനീലവരയുള്ള കൈകളില്‍ ചേര്‍ന്നുനി-
ന്നൊരുപാടു സ്വപ്നങ്ങള്‍ നെയ്തു കൂട്ടി
ഒരുപാടു സ്വപ്നങ്ങള്‍ നെയ്തു കൂട്ടി....
(ഒന്നും മിണ്ടുവാന്‍)

മധുരമാം ഏതോ വസന്തത്തെ ഓര്‍ത്ത് കൊണ്ട്
ഒരു കാട്ട് പൂങ്കുയില്‍ മൂളിയെന്നോ
തിരികെ വരില്ലെന്നൊരറിവിന്റെ വേദന
ചിറകറ്റ പക്ഷിയെപ്പോലെ തേങ്ങി
ശിശിര തണുപ്പിനെ പ്രണയിച്ചുവെങ്കിലും
എരിവേനല്‍ ഓര്‍മ്മയില്‍ വാടി
ഇലവീണു പോയ മരച്ചില്ലകള്‍ വീണ്ടും
മഴകാത്തു വെറുതെ തപസ്സു ചെയ്തു
മഴകാത്തു വെറുതെ തപസ്സു ചെയ്തു.......
(ഒന്നും മിണ്ടുവാന്‍)

ONNUM MINDUVAAN...(SREEJAYA DIPU)