പൂനിലാപുഞ്ചിരി തൂകും തേനിളം കെസ്സും പാടും

പൂനിലാപുഞ്ചിരി തൂകും തേനിളം കെസ്സും പാടും
പൂനിലാപുഞ്ചിരി തൂകും തേനിളം കെസ്സും പാടും
പാവാടക്കാരീ എന്നെ മറന്നോ
പാടത്ത് പാറി നടക്കും ചാഞ്ചാടും തുമ്പിയോടൊപ്പം
പണ്ടൊക്കെ ഓടി നടന്നത് മറന്നോ
കളകളമൊഴുകുമൊരരുവി കണക്കെ
കവാക്കോതണ കളമൊഴിയല്ലേ
കണ്മണി നിന്നുടെ ചിരി മലരില്ലെ
കിളുന്നു പെണ്ണേ തുടുത്ത ചുണ്ടിൽ
നനുത്ത മുത്തം
പൂനിലാപുഞ്ചിരി തൂകും തേനിളം കെസ്സും പാടും
പാവാടക്കാരീ എന്നെ മറന്നോ

ഒരിക്കലും മറക്കില്ല മറക്കുവാൻ കഴിയില്ല
ഒളികണ്ണുകൊണ്ടുള്ള നോട്ടം
ഒരിക്കലും മറക്കില്ല മറക്കുവാൻ കഴിയില്ല
ഒളികണ്ണുകൊണ്ടുള്ള നോട്ടം
ചേലുള്ള മൊഞ്ചും മാറും കാട്ടി കൊതിപ്പിച്ചെന്നെ
വല്ലാത്ത പൊല്ലാപ്പിലാക്കി
മുഴുതിങ്കളുദിക്കണ മുഖക്കുരു കവിളത്ത്
മണിമുത്തമണിയിക്കും പുതുമണവാളൻ
നുണക്കുഴിച്ചുഴിയിലും മലരൊന്നു വിരിഞ്ഞല്ലോ
തളിർത്തുവോ നീ മനസ്സിനുള്ളിൽ മലർക്കിനാക്കൾ
പൂനിലാപുഞ്ചിരി തൂകും തേനിളം കെസ്സും പാടും

വർഷങ്ങൾ അനവധി ചീറിപ്പാഞ്ഞു പോയപ്പോൾ
പതിനേഴു തികഞ്ഞവളായി
വർഷങ്ങൾ അനവധി ചീറിപ്പാഞ്ഞു പോയപ്പോൾ
പതിനേഴു തികഞ്ഞവളായി
അന്നൊക്കെ നിക്കാഹിന്നായ് കൊതിച്ചു നാം എന്നാലും
അന്നതു കഴിഞ്ഞില്ല കരളേ
കൊലുസ്സിന്റെ അലുക്കുകൾ ചിലു ചിലെ ചിലമ്പണു്
കുടുകുടെ ചിരിക്കുമ്പം മണിമുത്തു പൊഴിയണു്
കുനുക്കുത്തി കുറുനിര കവിളത്തു തഴുകണു്
കുറുമ്പ്കാരീ വിരുന്നിനെത്തും നിനക്കൊരുത്തൻ
പൂനിലാപുഞ്ചിരി തൂകും തേനിളം കെസ്സും പാടും
പാവാടക്കാരീ എന്നെ മറന്നോ

മയിലാഞ്ചിക്കൈ തരിവള ചാർത്തീ
ഹോയ് മയിലാഞ്ചിക്കൈ തരിവള ചാർത്തീ
മിന്നലു പോലെ തിളങ്ങൂ നീ മിന്നും ചേലിൽ ഒരുങ്ങൂ
വട്ടമിരുന്നിട്ടൊപ്പന പാടാം കൊഞ്ചും കിളിയെ പുന്നാരേ

കൊതിച്ചതു നടന്നില്ല വിധിച്ചതു നടക്കട്ടെ
വേറെന്തു വഴിയുണ്ടു പൊന്നേ
കൊതിച്ചതു നടന്നില്ല വിധിച്ചതു നടക്കട്ടെ
വേറെന്തു വഴിയുണ്ടു പൊന്നേ
സുബർക്കത്തിലൊരു പക്ഷേ ഒരുമിക്കാൻ കഴിഞ്ഞാലോ
അതു മതി ജീവിതം കരളേ
കണ്മണി നിന്റെ കടമിഴി കണ്ടാൽ
കരളിനകത്തൊരറവന മുട്ട്
കലപില കൂട്ടണ ഖൽബിനകത്ത്
നെരുപ്പും തോൽക്കും പെരുത്ത നോവു പെടപെടപ്പ്
പൂനിലാപുഞ്ചിരി തൂകും തേനിളം കെസ്സും പാടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonilapunchiri thookum

Additional Info

Year: 
2008

അനുബന്ധവർത്തമാനം