കൊക്കരക്കോഴി കൂവണു് അക്കരെ നേരം പുലരണ്
കൊക്കരക്കോഴി കൂവണു് അക്കരെ നേരം പുലരണ്
പുലരിക്കതിരോനുദിച്ചേ
കൊക്കരക്കോഴി കൂവണു് അക്കരെ നേരം പുലരണ്
പുലരിക്കതിരോനുദിച്ചേ
ഇടനെഞ്ചിൻ തുടിതാളം ധിം ധിം തക ധിം
പട പഞ്ചാരിമേളം ധും ധും തക താ
കൊക്കര കൊക്കര കൊക്കര കൊക്കര
കൊക്കരക്കോഴി കൂവണു്
അക്കരെ നേരം പുലരണ്
പുലരിക്കതിരോനുദിച്ചേ
കൊക്കരക്കോഴി കൂവണു്
അക്കരെ നേരം പുലരണ്
പുലരിക്കതിരോനുദിച്ചേ
വേലൻ കാവിൽ കാവടി
കാവടിക്കു കരകാട്ടം ശിങ്കാരിമേളം
മുക്കോടു മുക്കിലും തകിലടി
കരയാകേ വിളയാടാൻ അമ്മാനപ്പൂരം
പൂരം കൊടിയേറിടും കാവിൽ പൂങ്കാവിൽ
ഇനി സ്നേഹത്തിരുമംഗളമേളം പൂ മേളം
പൂരം കൊടിയേറിടും കാവിൽ പൂങ്കാവിൽ
ഇനി സ്നേഹത്തിരുമംഗളമേളം പൂ മേളം
ഈ നാടിന്നുള്ളിനുള്ളിൽ
ഇനി മതിലില്ല മറയില്ല പകയില്ലാതാവാം
കൊക്കരക്കോഴി കൂവണു് അക്കരെ നേരം പുലരണ്
പുലരിക്കതിരോനുദിച്ചേ
ഓരോ വീടിൻ കാവലായ്
കരളിന്റെ കനവായ് ഞാനുയിരേകി നിൽക്കാം
കൂട്ടിന്നൊരേട്ടനീ ആണ്ടവൻ
ആണായും തൂണായും തുണയായും നിൽക്കാം
ആരേലും പോരിനു വന്നാൽ
ഞാൻ വേലവനായ് പോരു വിളിക്കാം
ആരേലും പോരിനു വന്നാൽ
ഞാൻ വേലവനായ് പോരു വിളിക്കാം
നാളേ നാടിനു നാളേ
എൻ ആരോരീ സ്വപ്നങ്ങൾ നിറനാഴിയാകാം
കൊക്കരക്കോഴി കൂവണു്
അക്കരെ നേരം പുലരണ്
പുലരിക്കതിരോനുദിച്ചേ
അടടാ കൊക്കരക്കോഴി കൂവണു്
അക്കരെ നേരം പുലരണ്
പുലരിക്കതിരോനുദിച്ചേ