ശെയ്ത്താന്റേ ചെയ്താ
പാളിയല്ലോ പാടെയെല്ലാം...
ദുനിയാവേ, തീമരുഭൂവായ്...
ഓടി വന്നേ കേറിയതല്ലേ...
കെണിയാണ്, എന്നറിയാതേ...
യേ... യേ...
പാളിയല്ലോ പാടെയെല്ലാം...
ദുനിയാവേ, തിമരുഭൂവായ്...
ഓടി വന്നേ കേറിയതല്ലേ...
കെണിയാണ്, എന്നറിയാതേ...
ശെയ്ത്താന്റേ ചെയ്താ, കാത്തോണേ റബ്ബേ...
എന്താണീ ഹാല് മുത്തേ റസൂലേ...
ഈ ചേലിൽ പോയാൽ... നെഞ്ചാകെ
മിന്നിത്തെന്നും മോഹം മൊത്തം
കണ്ണും പൂട്ടി മയ്യത്താവൂല്ലേ...
മേൽക്കൂരകൾ ചോർന്നൊലിച്ചെൻ
ആശകൾ ചിതലരിച്ചേ...
ആടിടുമീ തൂണുകളായ്
മോഹങ്ങൾ നിലം പതിച്ചേ...
ഇടിമിന്നൽ പാവം പമ്മി പമ്മി പതുങ്ങീ...
ഒരു ലക്കും കിട്ടാതട്ടം നോക്കി കറങ്ങീ...
പാഴിലയായ്... പാറുകയായ്...
ഹ ഹ...
ശെയ്ത്താന്റേ ചെയ്താ, കാത്തോണേ റബ്ബേ...
എന്താണീ ഹാല് മുത്തേ റസൂലേ...
ഈ ചേലിൽ പോയാൽ... നെഞ്ചാകെ
മിന്നിത്തെന്നും മോഹം മൊത്തം
കണ്ണും പൂട്ടി മയ്യത്താവൂല്ലേ...
അമ്പെടുക്കാൻ വില്ലെവിടെ...
പായാൻ തേരെവിടേ...
എറിയാനായ് അറിവോന്
പടച്ചോൻ വടി കൊടുക്ക്വോ...
ഇനി ഒന്നിൽ നിന്നേ എണ്ണിത്തന്നെ തുടങ്ങാം...
വരുമേതോ നാളും തങ്കം പോലെ തിളങ്ങാൻ
മാർഗ്ഗമെന്തോ... നോക്കുകയായ്...
പാളിയല്ലോ പാടെയെല്ലാം...
ദുനിയാവേ, തീമരുഭൂവായ്...
ഓടി വന്നേ കേറിയതല്ലേ...
കെണിയാണ്, എന്നറിയാതേ...
ശെയ്ത്താന്റേ ചെയ്താ, കാത്തോണേ റബ്ബേ...
എന്താണീ ഹാല് മുത്തേ റസൂലേ...
ഈ ചേലിൽ പോയാൽ... നെഞ്ചാകെ
മിന്നിത്തെന്നും മോഹം മൊത്തം
കണ്ണും പൂട്ടി മയ്യത്താവൂല്ലേ...
മയ്യത്താവൂല്ലേ...
മയ്യത്താവൂല്ലേ...
മയ്യത്താവൂല്ലാ...