പുത്തൻ പുലരി വരും
പുത്തൻ പുലരി വരും നേരമായ്...ഓ...ഓ...
പുതിയ സന്ദേശമായ്...ഓ...ഓ...
ജീവ താളങ്ങൾക്കാരംഭമായ്...ഓ...ഓ...
ഉണരും താരാപഥം....ഏയ്....ഏയ്....
ഓ...ഓ...ഓ...ഓ.....
പുത്തൻ പുലരി വരും നേരമായ്...ഓ...ഓ...
പുതിയ സന്ദേശമായ്...ഓ...ഓ...
ജന്മങ്ങൾ തിരയുന്ന നന്മകളഖിലം
നാളെ കതിരു ചൂടും...ഓ...ഓ...
മനുപദസ്പർശന പുളകിത ഭൂമി
നവജയ രംഗം..ഇതു പുതുയുഗം
യുഗം യുഗം...യുഗയുഗം....
ഓ...ഓ...ഓ...ഓ...
കാലത്തിൻ വാഗ്ദത്തഭൂവിൽ ഇന്നുയരുന്നു
സംഗമസ്പന്ദന ഗീതം...
ഓ...ഓ...ഓ...ഓ...
പുത്തൻ പുലരി വരും നേരമായ്...ഓ...ഓ...
പുതിയ സന്ദേശമായ്...ഓ...ഓ...
ഗ്രീഷ്മതപ്തയാം ധാത്രി തൻ മാറിൽ
നാളെ അമൃതു തൂകും
ഓ...ഓ...ഓ...ഓ...
സുഖഭരസുരഭിലസുകൃതയ ഭൂമി
ഇനി ജന്മഗൃഹം...ഇതു പുതുയുഗം
യുഗം യുഗം...യുഗയുഗം....
ഓ...ഓ...ഓ...ഓ...
ത്യാഗത്തിൻ സൌവർണ്ണ ദ്വീപിലിന്നെരിയുന്നു
യുഗപരിവർത്തന ദീപം....
ഓ...ഓ...ഓ...ഓ...
(പുത്തൻ പുലരി വരും…………)