പാടും വാനമ്പാടി - F
പാടും വാനമ്പാടീ
ദൂരേ ദൂരെ
കേഴും ഹൃദയം തേങ്ങി
നീളേ നീളെ
താഴമ്പൂവിനും താഴേക്കാട്ടിനും
ഇഴയും ശോകരാഗം
അകലെ അഴലേറും കനവായിരം
(പാടും...)
കന്നിമണിമുത്തു വീണു
ചിത്രവര്‍ണ്ണ ചില്ലുടഞ്ഞു
ഇടനെഞ്ചിലോ ഇരുള്‍സാഗരം
മനമാടിടും ഈ നിഴല്‍നാടകം
മിഴിനീരിലെ മൊഴിമായുമോ
അലയേറി ആഴിയുലഞ്ഞാടി
ഈ മാത്രയില്‍
(പാടും...)
ശിബിരതളം നിറഞ്ഞു
ശിശിരനിലാവ് മാഞ്ഞു
ഇതള്‍ക്കാട്ടിലോ മരുപ്പാഴ്മരം
പകയേറിടും നിന്‍ കനല്‍മാനസം
കണ്ണീരിലെ കനലാറുമോ
കഥ മാറി ജ്വാല തിരയാളി
ഈ രാത്രിയില്‍
(പാടും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paadum vanambadi - F
Additional Info
Year:
1997
ഗാനശാഖ: