താളം തുള്ളി

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ - അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌
സന്തതം കാണുന്നു ഞാന്‍ 
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ

താളംതുള്ളി തകധിമി പാടി 
മധുരം പകരാനായ്
രാഗം മൂളി പല്ലവി പാടി
മനമിനി ഒന്നാകാൻ
താംതകിടധിമി ധീംതകിടധിമി
തോംതകിടധിമി 
തകിടതകിടതകിടതകിട
പഴമൊഴി പാടാം പൂനിലാ പൂമഴ ചൂടാം
സുരസുഖലഹരിയിലിനി നീന്താം
സുമധുര മധുരയിലിനി നീന്താം
തകിലുകൾ കൊട്ടി തംബുരു മീട്ടി
കുഴലുകളൂതി പദനിരയാടി
നിറയെ നിറയെ നിറയെ നിറയെ
നുരയോ നുരയിതു പൊങ്ങട്ടേ

ഈണം പൊൻചുണ്ടിൽ മൂളി 
പോകും കുയിലേ
ഇനി കൂട്ടിന്നായ് നീയും കൂടെ പോന്നീടില്ലേ
ആ....
തളിർ തേടിടാം...തേടിടാം
ഇതൾ നുള്ളിടാം...നുള്ളിടാം
കനവുകൾ നുള്ളി കതിരുകൾ കിള്ളി
കുളിരല തിങ്ങി കളമൊഴി പാടി
നിറയെ നിറയെ നിറയെ നിറയെ
നുരയോ നുരയിതു പൊങ്ങട്ടേ
താളംതുള്ളി തകധിമി പാടി 
മധുരം പകരാനായ്
രാഗം മൂളി പല്ലവി പാടി
മനമിനി ഒന്നാകാൻ

മോഹം നിറമേഘം മേലെ
പാറും കിളിയേ
പകലാറി വനതീരം പൂകി ചേക്കേറണ്ടേ
ആ....
മണിച്ചില്ലയിൽ...ചില്ലയിൽ
മലർപ്പന്തലിൽ...പന്തലിൽ
മധുരമൂറി മലർമണമേറി
ഹിമമഴ ചാറി സ്വരഗതിയേറി
നിറയെ നിറയെ നിറയെ നിറയെ
നുരയോ നുരയിതു പൊങ്ങട്ടേ
താളംതുള്ളി തകധിമി പാടി 
മധുരം പകരാനായ്
രാഗം മൂളി പല്ലവി പാടി
മനമിനി ഒന്നാകാൻ

പഴമൊഴി പാടാം പൂനിലാ പൂമഴ ചൂടാം
സുരസുഖലഹരിയിലിനി നീന്താം
സുമധുര മധുരയിലിനി നീന്താം
തകിലുകൾ കൊട്ടി തംബുരു മീട്ടി
കുഴലുകളൂതി പദനിരയാടി
നിറയെ നിറയെ നിറയെ നിറയെ
നുരയോ നുരയിതു പൊങ്ങട്ടേ
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalam thulli

Additional Info

Year: 
1997

അനുബന്ധവർത്തമാനം