മധുചന്ദ്രികേ നീ മറയുന്നുവോ (F)

മധുചന്ദ്രികേ... നീ... മറയുന്നുവോ...
മധുചന്ദ്രികേ, നീ മറയുന്നുവോ...
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍....

മധുചന്ദ്രികേ, നീ മറയുന്നുവോ...
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍....
മധുചന്ദ്രികേ, നീ മറയുന്നുവോ...

നിൻ മന്ദഹാസം, പൊലിഞ്ഞോ... മേഘപാളിയില്‍....
നിന്‍ പരിഭവം, പെയ്തുവോ... രാത്രി മുല്ലയില്‍...
നിൻ മന്ദഹാസം, പൊലിഞ്ഞോ... മേഘപാളിയില്‍....
നിന്‍ പരിഭവം, പെയ്തുവോ... രാത്രി മുല്ലയില്‍...
ഏകാകിയായ്... 
ഏകാകിയായ് കേഴുമെന്നോര്‍മ്മയില്‍...
ഓമലേ... നിൻ മുഖം മാഞ്ഞുവോ...

മധുചന്ദ്രികേ, നീ മറയുന്നുവോ...
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍....
മധുചന്ദ്രികേ.... മധുചന്ദ്രികേ, നീ മറയുന്നുവോ...

ഒരു മാത്ര പോലും, പിരിഞ്ഞാല്‍... കണ്ണുനീര്‍ മഴ...
ഒരു ചുംബനം, നുകര്‍ന്നാല്‍... മഞ്ഞിളം മഴ...
ഒരു മാത്ര പോലും, പിരിഞ്ഞാല്‍... കണ്ണുനീര്‍ മഴ...
ഒരു ചുംബനം, നുകര്‍ന്നാല്‍... മഞ്ഞിളം മഴ...
ഏകാകിനീ... 
ഏകാകിനീ നിന്‍ നിലാ കൈകളാല്‍....
വിരഹിയാം... എന്നെ നീ... പുല്‍കുമോ...

മധുചന്ദ്രികേ, നീ മറയുന്നുവോ...
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍....
മധുചന്ദ്രികേ.... മധുചന്ദ്രികേ, നീ മറയുന്നുവോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhuchandrike (F)

Additional Info

Year: 
1995

അനുബന്ധവർത്തമാനം