ശരത്കാല സന്ധ്യേ നീയെന്‍

ശരത്കാല സന്ധ്യേ നീയെന്‍ 
മനസ്സില്‍ നിറഞ്ഞൂ....
ശരത്കാല സന്ധ്യേ നീയെന്‍ 
മനസ്സില്‍ നിറഞ്ഞൂ....
നിറം പൂണ്ട നീലാകാശം 
നിലാവില്‍ കുളിര്‍ന്നൂ...
ഏഴിലം പാലയില്‍ ആതിരാപ്പൂമണം....

ശരത്കാല സന്ധ്യേ നീയെന്‍ 
മനസ്സില്‍ നിറഞ്ഞൂ....
നിറം പൂണ്ട നീലാകാശം 
നിലാവില്‍ കുളിര്‍ന്നൂ...

പൊന്നോല കൊണ്ടു മേഞ്ഞൂ, കളിപ്പന്തലാകവേ
അഴകിന്റെ ജാലക വാതില്‍ നിനക്കായ് തുറന്നു ഞാന്‍...
പൊന്നോല കൊണ്ടു മേഞ്ഞൂ, കളിപ്പന്തലാകവേ
അഴകിന്റെ ജാലക വാതില്‍ നിനക്കായ് തുറന്നു ഞാന്‍...
കാണാന്‍ കൊതിക്കും നേരം... 
കണ്മുന്നില്‍ നിന്റെ...
മഞ്ജീരനാദമല്ലോ കേട്ടൂ... ഞാന്‍...

ശരത്കാല സന്ധ്യേ നീയെന്‍ 
മനസ്സില്‍ നിറഞ്ഞൂ....
നിറം പൂണ്ട നീലാകാശം 
നിലാവില്‍ കുളിര്‍ന്നൂ...
ഏഴിലം പാലയില്‍ ആതിരാപ്പൂമണം....
ഏഴിലം പാലയില്‍ ആതിരാപ്പൂമണം....

ശരത്കാല സന്ധ്യേ നീയെന്‍ 
മനസ്സില്‍ നിറഞ്ഞൂ....
നിറം പൂണ്ട നീലാകാശം 
നിലാവില്‍ കുളിര്‍ന്നൂ...

കണ്ണോടു കണ്ണു നോക്കി, ചിരിക്കുന്നു താരകള്‍...
കസ്തൂരി മഞ്ഞളുമായി, മടങ്ങുന്നു വാര്‍മുകില്‍...
കണ്ണോടു കണ്ണു നോക്കി, ചിരിക്കുന്നു താരകള്‍...
കസ്തൂരി മഞ്ഞളുമായി, മടങ്ങുന്നു വാര്‍മുകില്‍...
മണവാളനെത്തുന്നല്ലോ... 
മണിമുല്ലവിരിയുന്നല്ലോ...
സിന്ദൂരരേഖ ചാര്‍ത്താറായല്ലോ...

ശരത്കാല സന്ധ്യേ നീയെന്‍ 
മനസ്സില്‍ നിറഞ്ഞൂ....
നിറം പൂണ്ട നീലാകാശം 
നിലാവില്‍ കുളിര്‍ന്നൂ...
ഏഴിലം പാലയില്‍ ആതിരാപ്പൂമണം....
ഏഴിലം പാലയില്‍ ആതിരാപ്പൂമണം....

ശരത്കാല സന്ധ്യേ നീയെന്‍ 
മനസ്സില്‍ നിറഞ്ഞൂ....
നിറം പൂണ്ട നീലാകാശം 
നിലാവില്‍... കുളിര്‍ന്നൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarathkala Sandhye

Additional Info

Year: 
1995

അനുബന്ധവർത്തമാനം