അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി....
അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി....
കുളിരുകോരും കിളി...
പുലരി കാണുമ്പോളുണരും കിളി....
പൂമാലപ്പെണ്ണിനോടൊറ്റയ്ക്കിരുന്നിട്ട്....
തിരു തകൃതിയരുളും കിളി...
ചിന്നക്കിളീ വര്‍ണ്ണക്കിളീ....
ഇനിയെന്നുവരുമെന്‍ കിളി....
അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി....
രാമായണപ്പൈങ്കിളി...
നല്ല വാതായനപ്പൂങ്കിളി...
രാവുകള്‍ നീന്തി വന്നെത്തുന്ന സൂര്യന്റെ
കതിരണിഞ്ഞെത്തും കിളി...
രാമായണപ്പൈങ്കിളി...
നല്ല വാതായനപ്പൂങ്കിളി...
രാവുകള്‍ നീന്തി വന്നെത്തുന്ന സൂര്യന്റെ
കതിരണിഞ്ഞെത്തും കിളി...
പവിഴമുണ്ടോ മുത്തുക്കിളി....
മധുരമുണ്ടോ ചെല്ലക്കിളി...
അഴകിലൊഴുകുന്ന ദേശാടനപ്പൈങ്കിളി....
ലാ..ലാ...
അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി....
കുളിരുകോരും കിളി...
പുലരി കാണുമ്പോളുണരും കിളി....
പൂമാലപ്പെണ്ണിനോടൊറ്റയ്ക്കിരുന്നിട്ട്....
തിരു തകൃതിയരുളും കിളി...
ചിന്നക്കിളീ വര്‍ണ്ണക്കിളീ....
ഇനിയെന്നുവരുമെന്‍ കിളി....
അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി....
നാവോറുപാടും കിളി...
നല്ല താരാട്ടുപാടും കിളി...
കദളീ വനങ്ങള്‍ കടന്നു വന്നെത്തുമെന്‍
മാണിക്യവര്‍ണ്ണക്കിളി...
നാവോറുപാടും കിളി...
നല്ല താരാട്ടുപാടും കിളി...
കദളീ വനങ്ങള്‍ കടന്നു വന്നെത്തുമെന്‍
മാണിക്യവര്‍ണ്ണക്കിളി...
കനകമുണ്ടോ ആശക്കിളീ...
സ്വപ്നമുണ്ടോ കോലക്കിളീ....
കോലമയിലിന്റെ കളിയാട്ടമാടും കിളി...
ലാ..ലാ...
അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി....
കുളിരുകോരും കിളി...
പുലരി കാണുമ്പോളുണരും കിളി....
പൂമാലപ്പെണ്ണിനോടൊറ്റയ്ക്കിരുന്നിട്ട്....
തിരു തകൃതിയരുളും കിളി...
ചിന്നക്കിളീ വര്‍ണ്ണക്കിളീ....
ഇനിയെന്നുവരുമെന്‍ കിളി....
അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി....
കുളിരുകോരും കിളി...
പുലരി കാണുമ്പോളുണരും കിളി....
പൂമാലപ്പെണ്ണിനോടൊറ്റയ്ക്കിരുന്നിട്ട്....
തിരു തകൃതിയരുളും കിളി...
ചിന്നക്കിളീ വര്‍ണ്ണക്കിളീ....
ഇനിയെന്നുവരുമെന്‍ കിളി....