ഡാഫോഡില്‍

ഡാഫോഡില്‍.. വീണ്ടും വിരിയുന്നു  
ഏതോ തീരത്തില്‍..  (2)
തളിരോട് കുളിരലയും കുളിരോട് തളിരിലയും
തളിരോട് കുളിരും കുളിരോട് തളിരും
ഇണചേരും യാമങ്ങളില്‍
ഡാഫോഡില്‍.. ആ ..വീണ്ടും വിരിയുന്നു..ആ   
ഏതോ തീരത്തില്‍..  ആ

വീഞ്ഞു പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍
വീഞ്ഞ് പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍
അലകള്‍ വിരിയും ആമസോണ്‍ തടങ്ങള്‍ സ്വയം..
പുളകമണികള്‍ കോര്‍ത്തു ചാര്‍ത്തി നില്‍ക്കുമ്പോള്‍
ഡാഫോഡില്‍.. ആ ..വീണ്ടും വിരിയുന്നു..ആ   
ഏതോ തീരത്തില്‍..  ആ

തേഞ്ഞുമാഞ്ഞ നൊമ്പരം.. മേഞ്ഞിരുന്ന മേടുകള്‍
തേഞ്ഞുമാഞ്ഞ നൊമ്പരം.. മേഞ്ഞിരുന്ന മേടുകള്‍
മനസ്സിലുതിരും ആയിരം.. നിശാഗന്ധികള്‍
ഹിമകണികകൾ ചൂടിയാടി നില്‍ക്കുമ്പോള്‍ ..
ഡാഫോഡില്‍.. ആ ..വീണ്ടും വിരിയുന്നു..ആ   
ഏതോ തീരത്തില്‍..  ആ ..
ഡാഫോഡില്‍.. വീണ്ടും വിരിയുന്നു  
ഏതോ തീരത്തില്‍..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daffodil

Additional Info

Year: 
1983

അനുബന്ധവർത്തമാനം