ഏതോ ജന്മബന്ധം

ഏതോ ജന്മബന്ധം നിന്നില്‍ കണ്ടു ഞാന്‍
ഏതോ ജന്മബന്ധം നിന്നില്‍ കണ്ടു ഞാന്‍
ഒരു തണലായ്.. ഒരു തുണയായ്
ഒരു തണലായ്.. ഒരു തുണയായ്
കൂട്ടിനിരിക്കാം ഞാനെന്നും...
ഏതോ ജന്മബന്ധം നിന്നില്‍ കണ്ടു ഞാന്‍..

മിഴികളില്‍.. ജലകണം.. അരുത്
കിനിയരുതതൊരളവുമിനിമേല്‍.. (2)
താനേ.. പൊടിയണിയും വീണാതന്ത്രികളും
താനേ പൊടിയണിയും ഈ വീണാതന്ത്രികളും
മണിത്തെന്നല്‍ തൊടുന്നേരം..
പൊട്ടിപ്പൊട്ടിച്ചിരിച്ചീടുന്നില്ലേ.. കാണുന്നില്ലേ
പിന്നെ നിനക്കെന്തിനിന്നീ‍.. വിഷാദഭാവം
ഏതോ ജന്മബന്ധം നിന്നില്‍ കണ്ടു ഞാന്‍

ഓരോ രാവും താനേ.. കൊഴിയും
വിരിയും പുലര്‍കാലം
നിന്നരികില്‍ നിന്‍‌ മനസ്സില്‍
നിന്നരികില്‍ നിന്‍‌ മനസ്സില്‍
സാന്ത്വനമാകാം ഞാനെന്നും ...
ഏതോ ജന്മബന്ധം നിന്നില്‍ കണ്ടു ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho janmabandham

Additional Info

Year: 
1983

അനുബന്ധവർത്തമാനം