തേരിറങ്ങി ഇതിലേ
തേരിറങ്ങി ഇതിലേ വരൂ..
തെന്നലിൻ തിരകളേ..
മാരകാകളികളാടുവാൻ.. കാൽ ചിലങ്കയണിയൂ
മെയ്.. മൂടുവാൻ പൊൻ തൂവലാൽ
മേലാടകൾ പകരം തുന്നി നൽകാം..
തേരിറങ്ങി ഇതിലേ വരൂ..
തെന്നലിൽ തിരകളേ..
മാരകാകളികളാടുവാൻ.. കാൽ ചിലങ്കയണിയൂ
ലാലാലലാ ലാലാലലാ
ഉന്മാദമുണരും സംഗീതമൊഴുകും കണ്ണാടി മേടകളിൽ
ഉന്മാദമുണരും സംഗീതമൊഴുകും കണ്ണാടി മേടകളിൽ
അവിടെയങ്ങും ഞങ്ങൾ ഒരിക്കലും കാണാത്ത
നടനമാടി വാ.. വാ..
മെയ് മൂടുവാൻ പൊൻ തൂവലാൽ
മേലാടകൾ.. പകരം തുന്നി നൽകാം
ലാലലാ..ലാലാ...
മിനാരക്കൊടികൾ വാനോളമുയരാൻ
പോരാടും വേളകളിൽ (2)
ഇവിടെപ്പോലും ഞങ്ങൾ ഇതുവരെ കേൾക്കാത്ത
പദങ്ങൾ പാടി വാ... വാ..
മെയ് മൂടുവാൻ പൊൻതൂവലാൽ
മേലാടകൾ.. പകരം തുന്നി നൽകാം
തേരിറങ്ങി ഇതിലേ വരൂ..
തെന്നലിൽ തിരകളേ..
മാരകാകളികളാടുവാൻ.. കാൽ ചിലങ്കയണിയൂ
മെയ്.. മൂടുവാൻ പൊൻതൂവലാൽ
മേലാടകൾ പകരം തുന്നി നൽകാം..
ലാലാലലാ ലാലാലലാ