അറിയാതെ അറിയാതെ (F)

അറിയാതെ അറിയാതെ 
ഈ പവിഴ വാർതിങ്കൾ അറിയാതേ...
അറിയാതെ അറിയാതെ 
ഈ പവിഴ വാർതിങ്കൾ അറിയാതേ...
അലയാൻ വാ അലിയാൻ വാ 
ഈ പ്രണയതൽപ്പത്തിലമരാൻ വാ...
ഇതൊരമരഗന്ധർവയാമം 
ഇതൊരനഘസംഗീത സല്ലാപം...
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം...

അറിയാതെ അറിയാതെ 
ഈ പവിഴ വാർതിങ്കൾ അറിയാതേ...
അലയാൻ വാ അലിയാൻ വാ 
ഈ പ്രണയതൽപ്പത്തിലമരാൻ വാ...

നീലശൈലങ്ങൾ നേർത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ...
രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ...
പകുതി പൂക്കുന്ന പാരിജാതങ്ങൾ പ്രാവു പോൽ നെഞ്ചിലമരുന്നോ...
മുറുകി നിൽക്കുന്ന നിന്റെ യൌവനം രുദ്രവീണയായ് പാടുന്നൂ...
നീ ദേവ ശിൽപ്പമായ് ഉണരുന്നു...
ഇതൊരമരഗന്ധർവയാമം 
ഇതൊരനഘസംഗീത സല്ലാപം...
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം...

അറിയാതെ അറിയാതെ 
ഈ പവിഴ വാർതിങ്കൾ അറിയാതേ...
അലയാൻ വാ അലിയാൻ വാ 
ഈ പ്രണയതൽപ്പത്തിലമരാൻ വാ...

വാർമൃദംഗാദി വാദ്യ വൃന്ദങ്ങൾ വാനിലുയരുന്നുവോ...
സ്വർണ്ണ കസ്തൂരി കനക കളഭങ്ങൾ കാറ്റിലുതിരുന്നുവോ...
അരിയ മാൻപേട പോലെ നീയെന്റെയരികെ വന്നൊന്നു നിൽക്കുമ്പോൾ...
മഴയിലാടുന്ന ദേവദാരങ്ങൾ മന്ത്രമേലാപ്പു മെയ്യുമ്പോൾ... 
നീ വനവലാകയായ് പാടുന്നു...
ഇതൊരമരഗന്ധർവയാമം 
ഇതൊരനഘസംഗീത സല്ലാപം...
അലഞൊറിയുമാഷാഢതീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം...

അറിയാതെ അറിയാതെ 
ഈ പവിഴ വാർതിങ്കൾ അറിയാതേ...
അലയാൻ വാ അലിയാൻ വാ 
ഈ പ്രണയതൽപ്പത്തിലമരാൻ വാ... ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ariyathe Ariyathe

Additional Info

Year: 
2001

അനുബന്ധവർത്തമാനം