വട്ടോളം വാണിയാരെ

വട്ടോളം വാണിയാരെ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക (2)
മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ         
മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ     
തിരുനക്കരയാണവിടെ നാഗസ്വരക്കൂത്ത് കേൾക്കാം
പട്ടമാരൊത്തൊരു പൂജ നടത്തുന്ന നല്ലൊരു ശാപ്പാട്
നാലണയ്ക്കുണ്ടല്ലോ ...
തൂശനിലയിട്ട കുത്തരിച്ചോറും
സാമ്പാറ് പച്ചടി കിച്ചടി തോരനും
പച്ചപ്പുളിശ്ശേരി തീയലും കാളനും
പാൽപ്പായസവും അടപ്രഥമനും നാരങ്ങേം

വട്ടോളം വാണിയാരെ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക (2)

ആ...
കാളവണ്ടി കുതിരവണ്ടി സൈക്കിൾവണ്ടി റിക്ഷാവണ്ടി
കാളവണ്ടി കുതിരവണ്ടി സൈക്കിൾവണ്ടി റിക്ഷാവണ്ടി
വില്ലുവണ്ടി മാത്രമല്ല മോട്ടോർ വണ്ടിയുമുണ്ടിവിടെ
കാലത്ത് സൈറൺ കൂവുന്ന നേരത്ത്
മുണ്ടക്കയത്തിന് രണ്ടുണ്ട് വണ്ടികൾ
എർണാകുളത്തിന് മേളത്തിലൊന്നൊണ്ട്
ചങ്ങനാശ്ശേരിക്ക് താളത്തിലൊന്നുണ്ട്
പാലായ്ക്കു വേറൊന്നു വേഗത്തിലോടുന്നു
നഗരസഭയോ അരികെ കാണുന്നു.

വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക (2)

കോമളമായിടുന്ന കോടിമതപ്പാലമിതാ
കോമളമായിടുന്ന കോടിമതപ്പാലമിതാ
കോമളങ്ങളായ പല സാധനങ്ങൾ കേറ്റിടുന്ന
കൊച്ചുവള്ളങ്ങളും വല്യവള്ളങ്ങളും
തൈകെട്ടിനീങ്ങുന്ന കെട്ടുവള്ളങ്ങളും
തന്നെവലിക്കുന്ന മോട്ടോറുവള്ളവും
മുളകൊണ്ടുകെട്ടിയ ചന്ദനത്തോണിയും
പാട്ടയും ഡപ്പിയും കെട്ടിയിറക്കുവാൻ
സൂത്രം പിടിപ്പിച്ച കപ്പിക്കയറുകൾ

വട്ടോളം വാണിയാരേ കേട്ടുകൊൾക
കോട്ടയം പട്ടണമേ കണ്ടുകൊൾക  (2)

നേരെ അങ്ങോട്ട്‌ ചെന്നാൽ കാണുന്നോരു ജില്ലാക്കോടതി
നേരെ അങ്ങോട്ട്‌ ചെന്നാൽ കാണുന്നോരു ജില്ലാക്കോടതി
കൊടികെട്ടി പറപറക്കണ പുലികളായ വക്കീലന്മാർ
കെ ടി തോമസും ശങ്കുണ്ണി മേനോനും
കെ ടി മത്തായീടെ വക്കീലാപ്പീസും
ബി സി എം കോളേജും സെന്റ്‌ ആൻസ്‌ സ്കൂളും
ജില്ലാശുപത്രി മനോരമേടാപ്പീസും...
കാഴ്ച്ചകളങ്ങനെ വേറെയുമുണ്ടല്ലോ
എല്ലാം പറയുവാൻ നേരമില്ലിന്നിനി
ആലപ്പുഴക്കുള്ള കേവഞ്ചി കേറണം
എന്റെ പൊന്നു ഡിങ്കോ ....പിള്ളേച്ചോ കിട്ടിയോ
കിട്ടുകേല ....

[Youtbe not full song..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vattolam vaniyore

Additional Info

അനുബന്ധവർത്തമാനം