മഞ്ഞിൻ കുരുന്നേ

മഞ്ഞിൻ കുരുന്നേ...
ഇനിയെൻ കണ്ണീർ നനവേ...
ഇല നൊന്തു വീഴും... 
വഴിയിൽ പൊഴിയും മലരേ...
നോവിന്റെ താരാട്ടിൽ...
മണ്ണിന്നിളം കൂട്ടിൽ...
ഉണരാതുറങ്ങൂ... 

മഞ്ഞിൻ കുരുന്നേ...
ഇനിയെൻ കണ്ണീർ നനവേ...
ഇല നൊന്തു വീഴും... 
വഴിയിൽ പൊഴിയും മലരേ...

ഓ... മെലിവാർന്ന കാറ്റിൽ...
കൈയ്യിൽ നിൻ തേങ്ങലോ...
മഴ നെഞ്ചിനുള്ളിൽ...
നിന്നിളം തൊട്ടിലോ...
പുലരാനൊരുങ്ങും മാനം...
വെറുതെ വിതുമ്പുന്നൂ...
അരിയാതൊരീറൻ തെന്നൽ...
നിന്നെ തലോടുന്നൂ...
നീയില്ലയെങ്കിലും...

മഞ്ഞിൻ കുരുന്നേ...
ഇനിയെൻ കണ്ണീർ നനവേ...
ഇല നൊന്തു വീഴും... 
വഴിയിൽ പൊഴിയും മലരേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjin kurunne