അനുരാഗദാഹം നയനങ്ങളിൽ
അനുരാഗദാഹം നയനങ്ങളിൽ
അഭിലാഷരാഗം അധരങ്ങളിൽ
സീമന്തിനീ കാണുന്നു നിൻ ഭാവങ്ങളിൽ ഞാൻ
അനുരാഗഗാനം നയനങ്ങളിൽ
അഭിലാഷരാഗം അധരങ്ങളിൽ
സീമന്തിനീ കാണുന്നു നിൻ ഭാവങ്ങളിൽ ഞാൻ
അനുരാഗഗാനം നയനങ്ങളിൽ
ഏതോ കള്ളനാണം നിന്റെ കവിളിൻ തടങ്ങളിൽ
ഏതോ കള്ളനാണം നിന്റെ കവിളിൻ തടങ്ങളിൽ
വചനങ്ങൾ വസന്തോത്സവം ചലനങ്ങൾ മദനോത്സവം
വചനങ്ങൾ വസന്തോത്സവം ചലനങ്ങൾ മദനോത്സവം
സീമന്തിനീ കാണുന്നു നിൻ മൗനങ്ങളിൽ ഞാൻ
അനുരാഗദാഹം നയനങ്ങളിൽ
ഏതോഇന്ദ്രജാലം നിന്റെ കരളിൽ കയങ്ങളിൽ
ഏതോഇന്ദ്രജാലം നിന്റെ കരളിൽ കയങ്ങളിൽ
തൊടുക്കുന്നു മലർബാണങ്ങൾ രചിക്കുന്നു രതിഗീതങ്ങൾ
തൊടുക്കുന്നു മലർബാണങ്ങൾ രചിക്കുന്നു രതിഗീതങ്ങൾ
സീമന്തിനീ കാണുന്നു നിൻ ധ്യാനങ്ങളിൽ ഞാൻ
അനുരാഗദാഹം നയനങ്ങളിൽ
അഭിലാഷരാഗം അധരങ്ങളിൽ
സീമന്തിനീ കാണുന്നു നിൻ ഭാവങ്ങളിൽ ഞാൻ
അനുരാഗഗാനം നയനങ്ങളിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anuraagadaaham Nayanangalil
Additional Info
Year:
1983
ഗാനശാഖ: