സുധാ സുന്ദരി

ഉം ..ഓഹോ ..
സുധാസുന്ദരി.. സുധാസുന്ദരി..
ഒന്നു വരുമോ നിന്നു തരുമോ
ചുംബനം നൽകാനായ്..
ഒന്നു വരുമോ നിന്നു തരുമോ
ചുംബനം നൽകാനായ്..
ചുടു ചുംബനം നൽകാനായ്
സുധാസുന്ദരി.. സുധാസുന്ദരി..
സുധാസുന്ദരി.. സുധാസുന്ദരി..

തങ്കക്കുടമല്ലേ.. നീ ചക്കരത്തേനല്ലേ....
ചന്ദനക്കാട്ടിൽ തത്തിപ്പറക്കുന്ന മുത്തുക്കിളിയല്ലേ
എന്റെ പൊന്നുംകുടമല്ലേ (2)
തംബുരു മീട്ടി പാറിപ്പറക്കുന്ന വീണക്കിളിയല്ലേ...
എന്റെ പൊന്നിൻ കതിരല്ലേ....
സുധാസുന്ദരി.. സുധാസുന്ദരി..
സുധാസുന്ദരി.. സുധാസുന്ദരി..

ചെമ്പകപ്പൂവല്ലേ.. നീ.. മല്ലികത്തേനല്ലേ
പുഷ്പരഥത്തിൽ പൊട്ടിച്ചിരിക്കുന്ന വേളിക്കിളിയല്ലേ...
എന്റെ പ്രാണസഖിയല്ലേ.....  (2)
മംഗല്യമാല്യം മാറിൽ പതിയുമ്പോൾ നാണക്കിളിയല്ലേ
എന്റെ.. കൂട്ടിൽ വരികില്ലേ

സുധാസുന്ദരി.. സുധാസുന്ദരി..
ഒന്നു വരുമോ നിന്നു തരുമോ
ചുംബനം നൽകാനായ്..
ഒന്നു വരുമോ നിന്നു തരുമോ
ചുംബനം നൽകാനായ്..
ചുടു ചുംബനം നൽകാനായ്
സുധാസുന്ദരി.. സുധാസുന്ദരി..
സുധാസുന്ദരി.. സുധാസുന്ദരി..
ഉം..ഓഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Sudha Sundari