സ്ഥൂലാകാരവും സൂക്ഷ്മാകാരവും

സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. (2)
ജനിതക സൂത്രവും.. ജനിമൃതി സൂത്രവും..
ജപവും തപവും.. നിൻ പൊരുളല്ലേ ... (2)
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ..

മിശിഹായായും.. ഇലാഹിയായും..
നിത്യം സ്നേഹം.. നിൻ വചനങ്ങൾ ..(2)
ഭൗതികശാസ്ത്രവും.. ആത്മീയതയും
ഒന്നായ് തീർക്കും.. നിൻ വചനങ്ങൾ... (2)
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ..
ആ ....ആ ....ആ

താരാപഥവും.. ധാരാധരം..
പൃഥ്വിയും വിധുവും.. നിൻ രൂപമല്ലേ.. (2)
അമ്പലമണിയും.. ചെമ്പകമലരും
മാദസൗരഭ്യവും.. നിൻ ഭാവമല്ലേ... (2)
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ..
ജനിതക സൂത്രവും.. ജനിമൃതി സൂത്രവും..
ജപവും തപവും.. നിൻ പൊരുളല്ലേ ...
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ..

ഗാനം  കേൾക്കാൻ : http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12416

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sthoolakaravum sooshmakaravum

Additional Info

Year: 
2016

അനുബന്ധവർത്തമാനം