നാടിന്നു വേണ്ടവൻ

നാടിന്നു വേണ്ടവൻ പേരിന്നു മന്നവൻ
ദാവീദിവൻ നല്ലവൻ..
കാണുന്ന സ്വപ്നമേ തീരാത്തതെങ്കിലും
നേരറികയാൽ ദു:ഖിതൻ
എന്നാലുമെന്തെങ്കിലും വരും..
തടസ്സങ്ങളാണെന്നുമെങ്ങും..
വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ

കാണാക്കിനാക്കളിൽ കാലിടറി വീണവൻ
കാണാതെ പോയ് ജീവിതം..
നാളേയ്ക്കു നാൾ.. നല്ല കാലം വരാമെന്ന്
പാവം പ്രതീക്ഷിച്ചിരുന്നു..
വഴികളിൽ.. വളവുകൾ.. വെറുതെയായ് അടവുകൾ

നാലാളു കൂടുന്നൊരീ പാതയിൽ..
ചുവരിലെതോ പടം നോക്കി നീങ്ങുമ്പോഴും..
വഴുതി വീഴില്ല ഞാൻ..
സമയമാകുന്നിതാ സ്വപ്നമെല്ലാം ഫലം കാണുവാൻ
വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ

നല്ലവൻ ദാവീദേ  ..നല്ലവൻ ദാവീദേ  ..
നല്ലവൻ ദാവീദേ  ..നല്ലവൻ ദാവീദേ  ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadinnu vendavan

Additional Info

Year: 
2016

അനുബന്ധവർത്തമാനം