മേലെ മാനത്താരാമത്തിൽ

മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
തീരാമോഹം മാദകാമാമെൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും
മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം
എനിക്കും നിനക്കും ലയത്തിൻ വസന്തം
രതിസുഖലഹരിയിൽ അനുപദമൊരു നിമിഷം...ഹാ
ഹഹാ ..മേലെ മാനം ..
മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
ഹഹാ ...
തീരാമോഹം മാദകാമാം നിൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും
ആ....ഹഹാ ..
ഹായ് റോസീ ..റോസീ ..ഹേ ..റോസീ..

ഇവളൊരു മധുമൊഴി.. അഴകിയ മലരൊളി
നിലാവിൽ തുളുമ്പും കിനാവിൻ സുഗന്ധം ...
രാവിൻ നായികയാണീ.. ആടും താരകരാണി
പൂവിൻ പുഞ്ചിരിയാണീ ലാവണ്യം
തേടുക മദനരസം.. നീയെന്നിൽ തരളിതമീ നിമിഷം
പാടാം മധുരപദം ഈ മണ്ണിൽ നേടുക ദേവപദം
രമിക്കാം ..മദത്തിൽ മദിക്കാം സരിത്തിൽ
തുടിക്കും രാവിനിന്നും താരുണ്യം ... ഹാ ..

നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം
എനിക്കും നിനക്കും ലയത്തിൻ വസന്തം
രതിസുഖലഹരിയിൽ അനുപദമൊരു നിമിഷം...ഹാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele manatharamathil

Additional Info

Year: 
2016