മാംഗോസ്

വിണ്ണിൻ പൂവിരിഞ്ഞു നിൽക്കും താരകങ്ങളെ
ഞാനുറങ്ങിയില്ല രാവിൽ ...
മുന്നിൽ കാണുമേതോ പ്രിയ സ്വപ്നമാകുവാൻ
കാലമേ ഇതാ വരുന്നു ഞാൻ ..
തുടക്കം കുറിക്കാം.. ഒരിക്കൽ ചെയ്തിടാം
വിളക്കോ കൊളുത്താം മനസ്സൊന്നൊരുക്കാം
നാടൊരുങ്ങി നില്ക്കയാണോ ആരവങ്ങളെത്രയോ
ജീവിതങ്ങൾ തൊട്ടറിഞ്ഞ് നീയെടുത്ത ചിത്രമാണോ
ഓ .. കണ്ണെത്താത്ത തീരവും കാണാം ..
ഓ...നീലാകാശമേഘമാകാം ..
ഓ ...ചെന്നെത്താത്ത ദൂരമുണ്ടോ
വരവായി ദാവീതാരാകാനോ രാജാവായിടാൻ

കാണുംതോറും സ്വപ്നം ലക്ഷ്യമായ്
അത് മാറുന്നുണ്ടേ സത്യം സത്യമായ്
കുന്നോളം കാര്യം മുൻപിലായ്
എന്നുള്ളിൽ ആകെ വെമ്പലായ് ..
മിണ്ടാതെ മുന്നോട്ടോടുമോ ഓരോ ചുവടുകളോരോന്നായ്
ഈ ഞാറ്റുവേലയ്ക്കിന്നൊരുമിക്കാം ആവേശത്തോടെ
ആ നാട്ടുമാവിൽ കല്ലെറിയാതെ വേഗം പോരാമോ
എല്ലാരും ചേരുമ്പോൾ താളം മേളം നാടാകെ
 
ഓ .. കണ്ണെത്താത്ത തീരവും കാണാം ..
ഓ...നീലാകാശമേഘമാകാം ..
ഓ ...ചെന്നെത്താത്ത ദൂരമുണ്ടോ
വരവായി ദാവീതാരാകാനോ രാജാവായിടാൻ

പാരിജാതം പൂക്കും പാൽനിലാവിൽ വാനിലേതോ
ഭാഗ്യതീരം തേടി യാത്രയാകുന്നേകതാരം
കാലമോതും കാറ്റിൽ കാവലാകും സ്വപ്നമേഘം
ജ്വാലയായ് നീ മാറൂ ദീപനാളമേ ...

വിണ്ണിൻ പൂവിരിഞ്ഞു നിൽക്കും താരകങ്ങളെ
ഞാനുറങ്ങിയില്ല രാവിൽ ...
മുന്നിൽ കാണുമേതോ പ്രിയ സ്വപ്നമാകുവാൻ
കാലമേ ഇതാ വരുന്നു ഞാൻ ..
തുടക്കം കുറിക്കാം.. ഒരിക്കൽ ചെയ്തിടാം
വിളക്കോ കൊളുത്താം മനസ്സൊന്നൊരുക്കാം
ഓ .. കണ്ണെത്താത്ത തീരവും കാണാം ..
ഓ...നീലാകാശമേഘമാകാം ..
ഓ ...ചെന്നെത്താത്ത ദൂരമുണ്ടോ
വരവായി ദാവീതാരാകാനോ രാജാവായിടാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangoes

Additional Info

Year: 
2016