പെയ്തുവോ ആദ്യമായ്
പെയ്തുവോ.. ആദ്യമായ് വർഷമേഘമുള്ളിൽ
നെയ്തുവോ.. ഓർമ്മയിൽ സ്നേഹലാളനം (2)
മാരിയിൽ ഈ പേമാരിയിൽ
നീ നനഞ്ഞുവോ ...
എന്നിളം പൈതലേ മധുരമായ് ആർദ്രമായ്..
ആരോമൽ കുഞ്ഞായി നീ
ആരോരും കാണാതെ.. ..
പെയ്തുവോ.. ആദ്യമായ് വർഷമേഘമുള്ളിൽ
ഇതുവരെ ചിരി തോരാതെ
ഇതളിടുന്ന കാണാതെ താതനോ...
ദൂരെയെങ്ങോ പോയി (2)
ഏകനായ് എങ്ങോ... എങ്ങോ.. പോയ്
വീണ്ടും വരുന്നു നിന്നെ
കാണാൻ കൊതിച്ചു കൊണ്ടേ
നാവിൽ വയമ്പ് നൽകാൻ..
കാതിൽ കുണുക്ക് ചൂടാൻ
മുത്തേ.. മുത്തേ.. മുറിഞ്ഞുപോയ നെഞ്ചം കൊണ്ടേ
തിരഞ്ഞു നിന്നെ എല്ലാം മറന്നൊരച്ഛൻ..
പെയ്തുവോ ആദ്യമായ് വർഷമേഘമുള്ളിൽ
പകലിലെ വെയിലില്ലാതെ ഇരുളഴിഞൊരെന്നിൽ നീ
മിന്നിയോ നെയ് നാളം പോലെ (2)
കണ്ണിലെ നെയ് നാളം പോലെ
ഈറൻ കുരുന്നു ചുണ്ടിൽ...
മാമും വിളമ്പിയേകാൻ..
മാറിൽ കിടത്തി മെല്ലെ
തിങ്കൾ കിടാവ് പാടാൻ
കണ്ണേ കണ്ണേ ..മുഷിഞ്ഞു പോയ ജനം നീളെ
വെടിഞ്ഞു കൊണ്ടേ മാപ്പും പറഞ്ഞൊരച്ഛൻ ..
(പെയ്തുവോ ആദ്യമായ് )