സ്നേഹനാഥാ നിൻ
സ്നേഹനാഥാ നിൻ കൃപയാലെ
ഒരു പൊൻകുഴലായി മാറി ഞാൻ
നീ മൂളും ഗാനം ഏറ്റുപാടും പുല്ലാങ്കുഴലായി മാറി ഞാൻ
സ്നേഹനാഥാ നിൻ കൃപയാലെ
ഒരു പൊൻകുഴലായി മാറി ഞാൻ
ഞാൻ ചെയ്ത പാപങ്ങളെല്ലാം
ആ സ്നേഹനിലാവിൽ അലിഞ്ഞു ചേരും (2)
എന്റെ സ്വപ്‌നങ്ങൾ ചിറകു നീർത്തും
കണ്ണുനീർ പെയ്യുമീ രാവുകളിൽ
നീയല്ലാതായെനിക്കാശ്രയം ദേവാ
നീയല്ലാതായെനിക്കാശ്രയം ദേവാ
വേദനയോതുവാൻ പൊട്ടിക്കരയുവാൻ
നീയല്ലാതായെനിക്കാശ്രയം ദേവാ
സ്നേഹനാഥാ നിൻ കൃപയാലെ
ഒരു പൊൻകുഴലായി മാറി ഞാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehanadha nin
Additional Info
Year:
2015
ഗാനശാഖ: