മുത്തുച്ചിപ്പി ചെല്ലക്കണ്ണേ (F)
മുത്തുച്ചിപ്പി ചെല്ലക്കണ്ണേ... നിന്റെ അത്തിത്തെത്തി തങ്കച്ചുണ്ടിൽ...

ആരോ കെട്ടുന്ന പട്ടുകൊട്ടാരത്തിൽ ആരെ നീ കാത്തു നിൽക്കുന്നു...
ചൊല്ലൂ ആരാരതാരാരരതാരോ...

മേലേ മാനത്തെ പൂവിറുക്കാൻ... എന്റെ തോളിൽ ചാഞ്ചാടീ നീയൊരിക്കൽ...
നിന്നിൽ നിന്നു നീ നിന്നെ നോക്കി ഇന്നും ചിത്രം വരഞ്ഞിടുമ്പോൾ...
ഏതോ ഗന്ധർവൻ ഏഴിലം പാലപ്പൂംചെണ്ടിലേക്കാവാഹിക്കും... ഓ..
മുത്തുച്ചിപ്പി ചെല്ലക്കണ്ണേ... നിന്റെ അത്തിത്തെത്തി തങ്കച്ചുണ്ടിൽ...
ആരോ കെട്ടുന്ന പട്ടുകൊട്ടാരത്തിൽ ആരെ നീ കാത്തു നിൽക്കുന്നു...
ചൊല്ലൂ ആരാരതാരാരരതാരോ...
കായാമ്പൂ കള്ളകണ്ണിൽ നിന്നും... കൊച്ചു വേഴാമ്പൽ പക്ഷി പാറിയാലും...
കാലം കാണാത്ത കാട്ടു പൂവിൻ കോലം ചില്ലിട്ടു മൂടിയാലും...
നിന്റെ മൗനത്തിൻ കൊഞ്ചൽ പളുങ്കൊച്ചക്കെന്തെന്തു ചന്തമെന്നോ... ഓ...
മുത്തുച്ചിപ്പി ചെല്ലക്കണ്ണേ... നിന്റെ അത്തിത്തെത്തി തങ്കച്ചുണ്ടിൽ...
ആരോ കെട്ടുന്ന പട്ടുകൊട്ടാരത്തിൽ ആരെ നീ കാത്തു നിൽക്കുന്നു...
ചൊല്ലൂ ആരാരതാരാരരതാരോ...
മുത്തുച്ചിപ്പി ചെല്ലക്കണ്ണേ... ആഹഹ....
ആരോ കെട്ടുന്ന പട്ടുകൊട്ടാരത്തിൽ ആഹഹ....
ചൊല്ലൂ ആരാരതാരാരരതാരോ...