ഹേ ഹേ ആനന്ദം

ഹേ ഹേ ഈ ആനന്ദം 
ഹേ ഹേ പരമാനന്ദം 
യേ യേ ആനന്ദം
യേ യേ പരമാനന്ദം
കോടി വച്ച വണ്ടിയില്‍ ഇടി വെട്ടു വണ്ടിയില്‍ 
പട വെട്ടി പറക്കാന്‍ എന്ത് സുഖം...
ചെക്ക് ബുക്കില്‍ എടുക്കടെ പത്തു ചക്രം വരക്കടെ
കട്ടു മുടിച്ചടുക്കാന്‍ എന്ത് സുഖം...

യേ യേ ആനന്ദം
യേ യേ പരമാനന്ദം
യെയ്യേ യെയ്യേ ആനന്ദം
യെയ്യേ യെയ്യേ പരമാനന്ദം 

അഞ്ചേ അഞ്ചു കൊല്ലം 
ഈ സർക്കാരിന്റെ പ്രായം 
പന്ത് തട്ടി കളിക്കാന്‍ എന്ത് സുഖം 
പട്ടീസിട്ട പോലീസ് പട്ടിക്കൊപ്പം ഗേറ്റില്‍ 
ഹേ ചുറ്റിപറ്റി നടന്നാല്‍ എന്ത് സുഖം..
കാലം നല്ല കാലം 
ഈ പോഴം കെട്ടും കോലം 
നെൽപാടം വെട്ടി നിരത്താൻ എന്ത് സുഖം...

യേ യെയെഹേ ആനന്ദം
യേ യെ പരമാനന്ദം
ഹേയ് ഏയ്‌ ആനന്ദം
ഹേയ് ഏയ്‌ പരമാനന്ദം 
കോടി വച്ച വണ്ടിയില്‍ ഇടി വെട്ടു വണ്ടിയില്‍ 
പട വെട്ടി പറക്കാന്‍ എന്ത് സുഖം...
ചെക്ക് ബുക്കില്‍ എടുക്കടെ പത്തു ചക്രം വരക്കടെ
കട്ടു മുടിച്ചടുക്കാന്‍ എന്ത് സുഖം...

കൊക്കോകോള വേണ്ട ഏയ്‌ പ്ലാച്ചിമട പൂട്ടും 
ഈ ജോണി വാക്കര്‍ അടിക്കാന്‍ എന്ത് സുഖം 
കാറും ബസ്സും വേണ്ട ഈ കപ്പല്‍ ചാലില്‍ പായാന്‍ 
ഈ റോഡില്‍ നീന്തി തുടിക്കാന്‍ എന്ത് സുഖം 
ഭാഗ്യം കൊണ്ട് മാത്രം ഈ ഞാനും മന്ത്രിയായി
എന്റെ ജാതകത്തില്‍ വരച്ചത് കാർട്ടൂണോ....

യേ യേ ആനന്ദം
യേ യേ പരമാനന്ദം
യെയ്യേ യെയ്യേ ആനന്ദം
ഹേയ് ഏയ്‌ പരമാനന്ദം 
കോടി വച്ച വണ്ടിയില്‍ ഇടി വെട്ടു വണ്ടിയില്‍ 
പട വെട്ടി പറക്കാന്‍ എന്ത് സുഖം...
ചെക്ക് ബുക്കില്‍ എടുക്കടെ പത്തു ചക്രം വരക്കടെ
കട്ടു മുടിച്ചടുക്കാന്‍ എന്ത് സുഖം...

യേ യേ ആനന്ദം
യേ യേ പരമാനന്ദം
യെയ്യേ യെയ്യേ ആനന്ദം
ഹേയ് ഏയ്‌ പരമാനന്ദം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey Hey Anandam

Additional Info

Year: 
2008

അനുബന്ധവർത്തമാനം