ചിങ്കപ്പടയുടെ രാജാവേ

ഹേയ് രാജാ... ഹേയ് രാജാ...
ഹേയ് രാജാ രാജാ രാജാവേ...
ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ 
ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ 
ഇട നെഞ്ചുപിരിക്കണ രാജാവേ പല പഞ്ച പിടിക്കണ രാജാവേ 
കലികൊണ്ടാൽ കടലിനു രാജാവേ എലി കണ്ടാൽ പുലിയുടെ രാജാവേ 
അതു രാജാവേ പുതു രാജാവേ മഹ രാജാവേ....
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... 

ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ...

കാലം കടവേരു പുഴക്കി പായും പൂമ്പുഴയുടെ നെഞ്ചിൽ 
മായം തിര മറിയണ രാജാവേ...
ആരും തിരുമുമ്പിൽ വരുമ്പോൾ ആദ്യം തൻ കനിവിഴുമുള്ളിൽ 
സ്നേഹം തിരി തെളിയണ രാജാവേ....
മഴപോലെ തലോടണ രാജാവേ മിഴി നീരു തുടക്കണ രാജാവേ...
പകൽ പോലെയുദിക്കണ രാജാവേ വെയിലേറ്റു വിയർക്കണ രാജാവേ 
ഓ രാജാവേ പുതു രാജാവേ മഹ രാജാവേ...
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... 
ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ 
ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ...

താരം തിരിവച്ചു തൊഴുമ്പോൾ നാടിൻ ചുടു നാഡി ഞരമ്പിൻ 
ചെന്തീപ്പൊരി ചിതറണ രാജാവേ...
ചിന്നംവിളി ചീറ്റി വരുമ്പോൾ അമ്പോ കൊലകൊമ്പനിവനൊരു 
വമ്പായ് സട കുടയണ രാജാവേ...
കിളി പാടിയുണർത്തണ രാജാവേ കരൾ നൊന്തു നടക്കണ രാജാവേ 
തിര പോലെ തിളയ്ക്കണ രാജാവേ പഴി വാങ്ങണ പാവം രാജാവേ 
ഓ രാജാവേ പുതു രാജാവേ മഹ രാജാവേ...
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... 

ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ 
ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ
ഇട നെഞ്ചുപിരിക്കണ രാജാവേ പല പഞ്ച പിടിക്കണ രാജാവേ 
കലികൊണ്ടാൽ കടലിനു രാജാവേ എലി കണ്ടാൽ പുലിയുടെ രാജാവേ 
അതു രാജാവേ പുതു രാജാവേ മഹ രാജാവേ....
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... 
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chinga Padayude Rajave

Additional Info

Year: 
2004

അനുബന്ധവർത്തമാനം