നാഗത്താന്‍ കാവിലമ്മേ
(M)നാഗത്താന്‍ കാവിലമ്മേ നാള്‍ തോറും കനിയുമമ്മേ
നാവേറിനൊരുണ്ണിയഴകിനു പേരിട്...
(F)ചെമ്പൊന്നിന്‍ നൂലുകെട്ട് ചേലൂറും പൊട്ടു കുത്ത്..
(M)ചെന്താരിതൾ മിഴിയിലിത്തിരി മയ്യിട്...
ഉണ്ണിമറുകിലൊരുമ്മയെഴുതണ് വെണ്ണിലാക്കുളിര്
(F)അമ്മ ഭഗവതി നടനമാടുക നിന്റെ കാൽത്തളിര്...

(M)നാലുവേദവുമടിതൊഴുന്നൊരു നാദരൂപിണിയേ...
നാളെയീമകനിന്ദ്രചന്തിരനാടു വാഴണമേ...
രാവുകടയണ പത്തിയേന്തണ സൂര്യമാണിക്യം
നീ ഇവന്റെ നടയ്ക്കു വെയ്ക്കണമൊക്കെ നിന്നിഷ്ടം
(F)ഏഴുനിറങ്ങളിലെഴുതുമഴകിയ കളമിതമ്മയ്ക്കു്
പഴയമൺകുട ഹൃദയതാളമിതുലകനന്മയ്ക്കു...
(M)നാഗത്താന്‍ കാവിലമ്മേ നാള്‍ തോറും കനിയുമമ്മേ
നാവേറിനൊരുണ്ണിയഴകിനു പേരിട്...
(F)ചെമ്പൊന്നിന്‍ നൂലുകെട്ട് ചേലൂറും പൊട്ടു കുത്ത്
ചെന്താരിതൾ മിഴിയിലിത്തിരി മയ്യിട്...
(M)പത പതഞ്ഞു വരുന്ന പൗര്‍ണ്ണമിപ്പാല്‍ക്കുടം തായേ...
പകല്‍ ചൊരിഞ്ഞു തരുന്ന മഞ്ഞളിലാടുവോള്‍ നീയേ....
ഉലകമംഗളകാരിണീ നിന്‍ നിറവിനാലമ്മേ
ഉടലിലുയിരുകൾ വാഴണം നൂറാണ്ടു ചെഞ്ചമ്മേ
(F)നടതൊഴും പുതു പുലരികൾക്കിനി സുകൃതമാംഗല്യം...
കളമെഴുത്തിനു മിഴി വളയ്ക്കണം അമരകൈവല്യം...