വല്ലിക്കാവിൽ
വല്ലിക്കാവിൽ മന്ത്രം പോലെ
രാവറയ്ക്കുള്ളിൽ ദീപം പോലെ
ദേവലോകരാഗമായി പൂമഴ മാത്രം
ശ്യാമമേഘഹാരമായി പൂമുഖം മാത്രം
തരളമീ സന്ധ്യകള്‍...
വല്ലിക്കാവിൽ മന്ത്രം പോലെ
രാവറയ്ക്കുള്ളിൽ ദീപം പോലെ....
കാതരമായൊരു മഞ്ഞിന്‍ തൂവല
ചന്ദനമെയ്യില്‍ വിണ്ണിന്‍ പൂവിഴ
ഭൂപാളം പോല്‍ നീയെന്‍ ശീലുകളിൽ...
കാതരമായൊരു മഞ്ഞിന്‍ തൂവല
ചന്ദനമെയ്യില്‍ വിണ്ണിന്‍ പൂവിഴ
ഭൂപാളം പോല്‍ നീയെന്‍ ശീലുകളിൽ...
വെയില്‍ ചായുന്ന മണ്ണിന്റെ വരമാകാന്‍
കുയില്‍ പാടുന്ന പാട്ടിന്റെ ചിറകാകാന്‍
എന്‍ മൗനതന്ത്രിയിലുണരും സരളമീ സ്വരനിമിഷം...
വല്ലിക്കാവിൽ മന്ത്രം പോലെ
രാവറയ്ക്കുള്ളിൽ ദീപം പോലെ....
തിങ്കളുദിച്ചൊരു മായികരാവില്‍
ചാരുതയാര്‍ന്നൊരു മഴവില്ലൊളിയായ്
മോഹനതാളം നീയെന്നോര്‍മ്മകളിൽ...
തിങ്കളുദിച്ചൊരു മായികരാവില്‍
ചാരുതയാര്‍ന്നൊരു മഴവില്ലൊളിയായ്
മോഹനതാളം നീയെന്നോര്‍മ്മകളിൽ...
മുകില്‍ നെയ്യുന്ന മൗനത്തിന്‍ ഇണയാകാം
മയില്‍ മേവുന്ന ഗാനത്തിന്‍ നിറവാകാം
എന്‍ ലോല വേണുവിലുണരും സഫലമീ സുഖനിമിഷം...
വല്ലിക്കാവിൽ മന്ത്രം പോലെ
രാവറയ്ക്കുള്ളിൽ ദീപം പോലെ
ദേവലോകരാഗമായി പൂമഴ മാത്രം
ശ്യാമമേഘഹാരമായി പൂമുഖം മാത്രം
തരളമീ സന്ധ്യകള്‍...
വല്ലിക്കാവിൽ മന്ത്രം പോലെ
രാവറയ്ക്കുള്ളിൽ ദീപം പോലെ...