ചെമ്പകമേ (M)

ഹേ ഹേ....
യായീ യേയ്... യായീ യേയ്...
ചെമ്പകമേ ചെമ്പകമേ ചന്ദനതേന്‍ ചന്ദിരനേ
എന്റെ താമര പൂവിനെ നോക്കരുതേ...
മണി കാതിലോരീണവും മൂളരുതേ...
മഴ കഴിഞ്ഞാല്‍ വരും മാര്‍ഗഴിയില്‍
വേളിക്കു നാളൊരുങ്ങും... ഹോ... 
ചെമ്പകമേ ചെമ്പകമേ ചന്ദനതേന്‍ ചന്ദിരനേ....

തുളിതുളി പൂമാരി തുമ്പി തുള്ളി വന്നു കൊഞ്ചുന്നു... കിന്നാരം
കളിച്ചിരി ചേലോലും കാറ്റ് പോലെ വന്നു നീ തൊട്ടു.... കവിളോരം
ഇളവെയില്‍ തൂവലായ് പറന്നുയരാം...
തിത്തിരിക്കിളിയായ് ചിറകുരുമ്മാം....
അഴകേ.... ഇളനീര്‍.... കുളിരേ...
ചെമ്പകമേ ചെമ്പകമേ ചന്ദനതേന്‍ ചന്ദിരനേ....

കുറുംകുഴല്‍ പാട്ടോടെ മേളതാളമോടെ കല്യാണം... കല്യാണം
കുരുന്നിലപ്പൂത്താലി കല്ലുമാല മിന്നി മിന്നാരം... തൂമിന്നാരം
പകലൊളി പന്തലില്‍ വിരുന്നിനെത്തും...
പതിറ്റടി പൂക്കളും പറവകളും...
അഴകേ... അണിവാല്‍... കുയിലേ...

ചെമ്പകമേ ചെമ്പകമേ ചന്ദനതേന്‍ ചന്ദിരനേ
എന്റെ താമര പൂവിനെ നോക്കരുതേ...
മണി കാതിലോരീണവും മൂളരുതേ...
മഴ കഴിഞ്ഞാല്‍ വരും മാര്‍ഗഴിയില്‍
വേളിക്കു നാളൊരുങ്ങും... ഹോ... 
ചെമ്പകമേ ചെമ്പകമേ ചന്ദനതേന്‍ ചന്ദിരനേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chembakame

Additional Info

Year: 
2004

അനുബന്ധവർത്തമാനം