ദേവികേ ദേവികേ
ദേവികേ... ദേവികേ... വള കിലുങ്ങീ..
ഓ.. തള കിലുങ്ങീ...
ആരെയോ കാത്തു നീ... അലസമിഴിയായ്...
ഓ... പിരിയുമഴകായ്....
മനസ്സിലൊരു ഗീതം... മധുരലായ ഭാവം...
മടിയിലൊരു വീണയായ് നീ പോരുമോ... ഓ....
ദേവികേ... ദേവികേ... വള കിലുങ്ങീ..
ഓ.. തള കിലുങ്ങീ...
ഒരു കുടന്നനിലാവ് നിന്റെ ചിരിയിൽ വീണലിയും
മതിമറന്ന കിനാവ് നിന്റെ മിഴിയിൽ വീണുറങ്ങും
മാതളമലരിലെ തേനിനു പകരം മധുരമൊളിയുതിരും...
വെറുതേ നിന്റെ പാട്ടിൽ എന്റെ ഹൃദയം വീണു പോയ്...
അത് നിൻ സ്വന്തമായ്....
ദേവികേ... ദേവികേ... വള കിലുങ്ങീ..
ഓ.. തള കിലുങ്ങീ...
അരികിൽ വന്നു മൊഴിഞ്ഞതെന്തേ പ്രണയ രാക്കിളികൾ
മകര മഞ്ഞിലലിഞ്ഞതെന്തേ പവിഴ മുന്തിരികൾ
കുഞ്ഞിളം കാറ്റിന്റെ കൈയ്യിലെ തംബുരു തരള ശ്രുതി പകരും...
അഴകേ നിന്നെ മാത്രം സ്വപ്ന സുഖമായ് കണ്ടു ഞാൻ
നീയെൻ സ്വന്തമായ്....
ദേവികേ... ദേവികേ... വള കിലുങ്ങീ..
ഓ.. തള കിലുങ്ങീ...
ആരെയോ കാത്തു നീ... അലസമിഴിയായ്...
ഓ... പിരിയുമഴകായ്....