പച്ചമണി പൈങ്കിളി

ഡിങ്കിഡക്കട... ഡിങ്കിഡക്കട...
ആ.... ഓ...
പച്ചമണി പൈങ്കിളി പിച്ചകപ്പൂ തേൻകിളി 
മച്ചകത്ത് കാത്തിരിക്കണതാര്....
കൊച്ചുവലക്കാരനോ പച്ചകുത്തും മാരനോ 
ഉച്ചവെയിൽ കൊണ്ടിരിക്കണതാര്... 
കടമിഴിയുടെ ചോട്ടിൽ കനവെഴുതണതാര്...
കളമൊഴിയുടെ കാതിൽ കളിപറഞ്ഞവനാര്...
ഒന്നാം കൊമ്പിലൊരൂഞ്ഞാലാടണ വണ്ണാത്തിക്കിളിയേ....

പച്ചമണി പൈങ്കിളി പിച്ചകപ്പൂ തേൻകിളി 
മച്ചകത്ത് കാത്തിരിക്കണതാര്....
കൊച്ചുവലക്കാരനോ പച്ചകുത്തും മാരനോ 
ഉച്ചവെയിൽ കൊണ്ടിരിക്കണതാര്... 

കൂട്ടാൻ നിക്കണതെന്ത് യെഹേഹെ യെഹെ യേഹേ...
കെട്ടാൻ നോക്കണതെന്ത് യെഹേഹെ യെഹെ യേഹേ...
ഇട്ടാപ്പൊട്ടണതെന്ത് യെഹേഹെ യെഹെ യേഹേ...
വിട്ടാൽ പായണതെന്ത് യെഹേഹെ യെഹെ യേഹേ...
നാലുകെട്ടിലെ നാട്ടു ചെമ്പക പൂവിറുക്കണ പെണ്ണ് 
ഇനിയാ കായലിൽ നിന്നുറങ്ങണ പീലി ചേലുള്ള കണ്ണ് 
മിണ്ടാ പെണ്ണിനെ കൊണ്ടോവാനൊരു കണ്ണാഎം കുറവൻ....
ഓ....

താഴാൻ നിക്കണ മാനം യെഹേഹെ യെഹെ യേഹേ...
ഏഴായ് മിന്നണ മോഹം യെഹേഹെ യെഹെ യേഹേ...
തീരാനുള്ളത് ദാഹം യെഹേഹെ യെഹെ യേഹേ...
ഓരോ വാക്കിലും മായം യെഹേഹെ യെഹെ യേഹേ...
മാനത്തമ്പിളി പൂവിളക്കിലെ തിരി കൊളുത്തണ പെണ്ണ് 
മായക്കണ്ണന്റെ പാട്ടുകേട്ടിട്ട് താളം കൊട്ടണതെന്ന് 
ചിങ്കാരത്തിയെ കൊണ്ടോവാനൊരു മഞ്ചാടിച്ചെറുക്കൻ 

പച്ചമണി പൈങ്കിളി പിച്ചകപ്പൂ തേൻകിളി 
മച്ചകത്ത് കാത്തിരിക്കണതാര്....
കൊച്ചുവലക്കാരനോ പച്ചകുത്തും മാരനോ 
ഉച്ചവെയിൽ കൊണ്ടിരിക്കണതാര്... 
കടമിഴിയുടെ ചോട്ടിൽ കനവെഴുതണതാര്...
കളമൊഴിയുടെ കാതിൽ കളിപറഞ്ഞവനാര്...
ഒന്നാം കൊമ്പിലൊരൂഞ്ഞാലാടണ വണ്ണാത്തിക്കിളിയേ....

ഡിങ്കിഡക്കട... ഡിങ്കിഡക്കട...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachamani Painkili