കല്യാണപ്പട്ടും ചുറ്റി
ആ....
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി....
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ, നീ...
നിലാത്താലി കെട്ടിക്കൊണ്ടേ വാ
കുനുകുനെ കുനു കൂന്തല്‍ ചിക്കി
കൂവളമിഴിനാളമേറ്റി
അണിവിരല്‍ മണിവീണ മീട്ടി
അമ്പിളി വള കയ്യിലേന്തി
പുലര്‍മഞ്ഞുമുത്തേ മുന്നില്‍ വാ, നീ...
വരലലക്ഷ്മിയായെന്‍ മുന്നില്‍ വാ...
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ...
മുറ്റത്തെ തൈമുല്ലേ നീ ചിരിക്കുമ്പോള്‍
മാനത്തും മഞ്ഞത്തും മുന്നാഴിപ്പാല്...
കിളിത്തൂവല്‍ പോലെ നിന്റെ കാല്‍പ്പാടുകള്‍
വിളക്കിന്റെ നാളം മിന്നും കണ്‍പീലിയില്‍...
നീ മൂളും പാട്ടെല്ലാം കീര്‍ത്തനങ്ങള്‍
നീ പോറ്റും പൂവെല്ലാം താരകങ്ങള്‍...
മൗനമായ് നീ ചൊല്ലും മന്ത്രം
നീലാശംഖിലെ തീര്‍ത്ഥമായ്...
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ, നീ...
നിലാത്താലി കെട്ടിക്കൊണ്ടേ വാ....
കാണാപ്പൂങ്കാറ്റിന്റെ കൈ തലോടുമ്പോള്‍
സന്ധ്യേ നിന്‍ സിന്ദൂരം സാന്ദ്രമാകുന്നു...
പകല്‍ സൂര്യന്‍ ആഴും നിന്റെ പാലാഴിയില്‍
പ്രിയ സ്നേഹമോടെ പെയ്യാം പൂമാരികള്‍...
എന്നും ഞാന്‍ നേരുന്നു ശ്രീമംഗളം
താലോലം ചാര്‍ത്തുന്നു വെണ്‍ചന്ദനം...
കുറുമ്പിന്റെ കുഞ്ഞരിപ്രാവേ...
പാടുന്നു നീ മോഹനം...
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ, നീ...
നിലാത്താലി കെട്ടിക്കൊണ്ടേ വാ
കുനുകുനെ കുനു കൂന്തല്‍ ചിക്കി
കൂവളമിഴിനാളമേറ്റി
അണിവിരല്‍ മണിവീണ മീട്ടി
അമ്പിളി വള കയ്യിലേന്തി
പുലര്‍മഞ്ഞുമുത്തേ മുന്നില്‍ വാ, നീ...
വരലലക്ഷ്മിയായെന്‍ മുന്നില്‍ വാ...