പൂവേ പൊൻ പൂവേ (F)
പൂവേ പൊൻ പൂവേ താഴമ്പൂവേ
കാറ്റോടു മിണ്ടില്ലയോ
പൂവേ പൊൻ പൂവേ താഴമ്പൂവേ
കാറ്റോടു മിണ്ടില്ലയോ
ഹേമന്തസന്ധ്യേ നിൻ സീമന്ത സിന്ദൂരം
ആനന്ദമേഘങ്ങൾ തൊട്ടുഴിഞ്ഞു
ഈറൻ കാറ്റും മെല്ലേ..
കൈനീട്ടുന്നു ദൂരേ..
മഴയോലും മഞ്ഞിൻ മുത്തേ....
മുടി മേലേ മുത്തം വെയ്ക്കാം അഴകേ...
പൂവേ പൊൻ പൂവേ താഴമ്പൂവേ
കാറ്റോടു മിണ്ടില്ലയോ....
ഉറങ്ങാതെ നാം മാത്രം ഉണർന്നിരിപ്പൂ...
മനസ്സിന്റെ പൊൻനാളം തെളിഞ്ഞു നിൽപ്പൂ...
ഒരു വാക്കു പോലും നീ പറഞ്ഞില്ലയെങ്കിലും
ഒരു നോക്കിനാലെന്നെ ഉഴിഞ്ഞു...
ഒരു നേർത്ത പാട്ടിന്റെ മണിച്ചെപ്പിലൂറുന്ന
കുളിർ മഞ്ഞുതുള്ളി കൊണ്ടെറിഞ്ഞൂ...
അഴകേ... അഴകേ...
പൂവേ പൊൻ പൂവേ താഴമ്പൂവേ
കാറ്റോടു മിണ്ടില്ലയോ....
കിനാവോടെ ഞാനെന്നെ മറന്നു പോയി...
ഉഷസ്സിന്റെ വിൺദീപം ഉദിച്ചു പോയി...
പുലർപക്ഷി പാടുമീ തണുപ്പുള്ള പാട്ടിന്റെ
ശ്രുതിക്കൂട്ടിൽ ഞാനെന്നെ തിരഞ്ഞു...
ഒരുമാത്ര ഞാനേതോ വെയില്‍പ്പൂക്കളായ് നിന്റെ
കുളിർക്കാൽക്കൽ വീണൊന്നു പിടഞ്ഞു...
അഴകേ... അഴകേ....
പൂവേ പൊൻ പൂവേ താഴമ്പൂവേ
കാറ്റോടു മിണ്ടില്ലയോ
ഹേമന്തസന്ധ്യേ നിൻ സീമന്ത സിന്ദൂരം
ആനന്ദമേഘങ്ങൾ തൊട്ടുഴിഞ്ഞു
ഈറൻ കാറ്റും മെല്ലെ...
കൈനീട്ടുന്നു ദൂരെ...
മഴയോലും മഞ്ഞിൻ മുത്തേ....
മുടി മേലേ മുത്തം വെയ്ക്കാം അഴകേ...
പൂവേ പൊൻ പൂവേ താഴമ്പൂവേ
കാറ്റോടു മിണ്ടില്ലയോ....