മാനം തിങ്കൾ - F

മാനം തിങ്കള്‍ തേരോട്ടുന്നു 
മൗനം താഴെ താരാട്ടുന്നു 
നിന്‍റെ ഈ സ്നേഹസംഗീതം 
തിങ്ങും ഈ വീടിന്നു ധന്യം
ദൂരേ സായം സന്ധ്യാ നേരം 
കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
(മാനം...)

പൂമുടി തോര്‍ത്തി കണ്ണിലെ 
നീലക്കിനാവുകള്‍ കണ്ടും
മാറോടൊതുക്കി പൂമുത്തം 
കൂടെ പിറന്നവള്‍ക്കേകി
പൊന്നുംപൂവും വാരി അണിയിച്ചു 
നവവധു ആക്കുമ്പോള്‍
ദൂരേ സായം സന്ധ്യാ നേരം 
കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
(മാനം...)

ഓര്‍മ്മകളെത്തി നെഞ്ചിലെ 
ഓമല്‍ച്ചിരാതു കൊളുത്തി
പോയൊരാക്കാലം മുന്നിലോ 
പൂവിന്‍ ചിലങ്ക നിരത്തി
എല്ലാ മോഹവും നെഞ്ചിലൊതുക്കി നീ പുഞ്ചിരി തൂകിടുമ്പോള്‍
ദൂരേ സായം സന്ധ്യാ നേരം 
കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
(മാനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manam thinkal - F

Additional Info

Year: 
1997

അനുബന്ധവർത്തമാനം