ചെന്താഴം പൂ ചൂടി

ചെന്താഴം പൂ ചൂടി എത്തുന്ന പൊന്മാനെ തേവി മലക്കീഴേ കണ്ടേനേ
കൊച്ചുക്കുറുമ്പി നിന്‍ വെറ്റിലപൂഞ്ചുണ്ടിൽ മുത്തി മണക്കുന്നേ അത്തിമരക്കാറ്റ്
തേനിറങ്ങും നെഞ്ചില്‍ ചായാന്‍ വാ വാ

ചെമ്മാനം തീ കൂട്ടി നില്‍ക്കുന്നേ 
പൂമാരാ തേവി മലക്കീഴേ വന്നേ പോ
കൊച്ചുക്കുറുമ്പാ നിന്‍ ഇത്തിരി പൂങ്കണ്ണില്‍ മുത്തി വിറയ്ക്കുന്നേ കൊച്ചുക്കിനാപ്പുള്ള്
മാനിറങ്ങും ചാലില്‍ പാടാന്‍ വാ വാ

ഓ..തപ്പും തുടിത്താളമേളം 
മറിമാന്‍ കണ്ണില്‍ അരമണി ചൂട്
മംഗല്യനാളായല്ലോ
ഓ..തപ്പും തുടിത്താളമേളം 
അരികില്‍ പൊന്നേ ചുവട് വെച്ചാട്
മംഗല്യനാളായല്ലോ
കാടും കുലുക്കി മേടും മയക്കി കാട്ടാന്‍ കൊമ്പന്‍ ഇറങ്ങുമ്പോള്‍
പേടിച്ചരണ്ട് കണ്ണുകള്‍ പൂട്ടി നിന്‍റെ നെഞ്ചിലൊതുങ്ങും ഞാന്‍
കാട്ടിലെ തേവര് കണ്ണു തുറന്നേ ഹുങ്കാരം
പാട്ടു കഴിഞ്ഞാല്‍ മൂപ്പനറിഞ്ഞൊരു കല്യാണം

ചെന്താഴം പൂ ചൂടി എത്തുന്ന പൊന്മാനെ തേവി മലക്കീഴേ കണ്ടേനേ
കൊച്ചുക്കുറുമ്പാ നിന്‍ ഇത്തിരി പൂങ്കണ്ണില്‍ മുത്തി വിറയ്ക്കുന്നേ കൊച്ചുക്കിനാപ്പുള്ള്
മാനിറങ്ങും ചാലില്‍ പാടാന്‍ വാ വാ

ഓ..തുള്ളും മഴക്കാറ്റിന്‍ പൂരം 
നനയും മെയ്യോ കുളിരണ നേരം 
ചൂടേറ്റാന്‍ എത്തി നീയും
ഓ..തുള്ളും മഴക്കാറ്റിന്‍ പൂരം 
ചെറുമീന്‍പോലെ പിടയണ നെഞ്ചില്‍
ചൂടേറ്റാന്‍ എത്തി നീയും
മാനം കുലുക്കി താളം മുഴക്കി 
താഴെ കൊള്ളിമീന്‍ എത്തുമ്പോള്‍
പേരില്ലാപ്പൂവിന്‍ കണ്ണുകള്‍ കാട്ടി 
നിന്നെ നെഞ്ചില്‍ ഒതുക്കും ഞാന്‍
കാട്ടിലെ തേവര് ചോര കുടിച്ചേ ഹുങ്കാരം
പാട്ടു കഴിഞ്ഞാല്‍ മൂപ്പന്‍ അറിഞ്ഞൊരു കല്യാണം

ചെന്താഴം പൂ ചൂടി എത്തുന്ന പൊന്മാനെ തേവി മലക്കീഴേ കണ്ടേനേ
കൊച്ചുക്കുറുമ്പി നിന്‍ വെറ്റിലപൂഞ്ചുണ്ടിൽ മുത്തി മണക്കുന്നേ അത്തിമരക്കാറ്റ്
തേനിറങ്ങും നെഞ്ചില്‍ ചായാന്‍ വാ വാ

ചെമ്മാനം തീ കൂട്ടി നില്‍ക്കുന്നേ 
പൂമാരാ തേവി മലക്കീഴേ വന്നേ പോ
കൊച്ചുക്കുറുമ്പാ നിന്‍ ഇത്തിരി പൂങ്കണ്ണില്‍ മുത്തി വിറയ്ക്കുന്നേ കൊച്ചുക്കിനാപ്പുള്ള്
മാനിറങ്ങും ചാലില്‍ പാടാന്‍ വാ വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenthazham poo choodi

Additional Info

Year: 
1997

അനുബന്ധവർത്തമാനം