ആലോലമാടും കിനാക്കള്‍
ആലോലമാടും കിനാക്കള്‍
എനിക്കമ്മാനം ആടിക്കളിക്കാം
മാനത്തേ മാളിക മച്ചിലിരിയ്ക്കും മിന്നാമിനിങ്ങിനും കൂട്ടു ചേരാം
മഞ്ചാടി മണിക്കൊഞ്ചലില്‍ ചാഞ്ചാടി മാമരച്ചില്ലയില്‍ മുത്തം ഇടാം
ആലോലമാടും കിനാക്കള്‍
ഉണ്ണിക്കമ്മാനം ആടിക്കളിക്കാം
മാനത്തേ മാളിക മച്ചിലിരിയ്ക്കും മിന്നാമിനിങ്ങിനും കൂട്ടു ചേരാം
മഞ്ചാടി മണിക്കൊഞ്ചലില്‍ ചാഞ്ചാടി മാമരച്ചില്ലയില്‍ മുത്തമിടാം
ചെത്തിയ്ക്കും ചേമന്തിയ്ക്കും കുങ്കുമം നല്‍കാന്‍ മൂവന്തി കൈ നീട്ടി നില്‍ക്കേ
കുറ്റാലക്കുളിരുണ്ട് കുറിഞ്ഞിപ്പു മണമുണ്ട് കുഞ്ഞിക്കാറ്റോടി നടക്കേ
കാലത്തില്‍ കൈവിളക്കേന്തി-
ത്തൊഴുമൊരു കന്നിക്കിടാവിന്‍ വിളികേട്ടു
കന്നിക്കിടാവിന്‍ വിളികേട്ടു
(ആലോലം...)
പകലിന്‍ കാരണോര്‍ പടിഞ്ഞാറു ചെന്ന്
പടിയിറങ്ങാന്‍ കാത്തു നില്‍ക്കേ
രാവിന്‍ ചിറകേറി അമ്പിളിപ്പൂ നുള്ളാന്‍ രാക്കുയില്‍ മോഹിച്ചു നില്‍ക്കേ
സ്വര്‍ണ്ണവര്‍ണ്ണത്തേരിലെത്തും പൊന്നു- ഷസ്സുപോൽ വന്നണഞ്ഞു നീ വസന്തമായ്
വന്നണഞ്ഞു നീ വസന്തമായ്
(ആലോലം...)