പൂനിലാപ്പുഴയിൽ
പൂനിലാപ്പുഴയിൽ.. പനിനീർ മലർ മഴയിൽ
തേൻകിനാക്കുളിരിൽ.. പുതുമാരനണയുമ്പോൾ
നീ.. നീലമുകിലുകൾ പോലെയിളകിയ
കസവുഞൊറികൾക്കുള്ളിലുണരും.. റംസാൻ പിറയോ
പൂനിലാപ്പുഴയിൽ.. പനിനീർ മലർമഴയിൽ
മൊഞ്ചത്തിപ്പെണ്ണിൻ ..ചുണ്ടത്തു ചാർത്താൻ
മാരന്റെ മോഹത്തിൻ.. മൈലാഞ്ചി...ആഹാ
മുന്തിരിപ്പാടത്തു് മൂവന്തി നേരത്തു്
മാടത്തപ്പെണ്ണിന്..കല്യാണം
കൈവളകൾ തമ്മിലിടഞ്ഞൊരു താളം
കൊലുസ്സിനുത്സവ മേളം...
കണ്മുനകൾ തമ്മിലിണങ്ങിയ നേരം
കരളിലീ.. അനുരാഗം..
പാടുന്നു കുയിലിണകൾ.. കാണുന്ന കനവുകളിൽ
ആടുന്നു മയിലഴകിൽ.. നീയെന്നും നിനവുകളിൽ
മനമാകെ മയങ്ങിയ സംഗീതം
പൂനിലാപ്പുഴയിൽ.. പനിനീർ മലർമഴയിൽ
അരിമുല്ലപ്പന്തലിൽ.. ഈ മണിമാരൻ..പ്രണയരാജകുമാരൻ
അരികിൽ നീ അറബിക്കഥയിലെ റാണി
മിഴികൾ മൂടിയ... നാണം
മാനത്തെ മണിയറയിൽ.. പൂമെത്ത വിരിയുകയായ്
രാവിന്റെ മുരളികയിൽ.. രാഗങ്ങൾ പൊഴിയുകയായ്
പുലരുംവരെ ഇനിയീ സല്ലാപം..