മെല്ലെ കണിമഴയായ്

മെല്ലെ കണിമഴയായ്..ഇന്നീ മലര്‍വനിയില്‍
ഈറന്‍ മഴമുകിലിൻ..
കാതില്‍..മൊഴിയുകയായി
ഏതോ കിനാവിന്‍റെ തീരം..
മഞ്ഞുതൂവല്‍.. തലോടുന്ന നേരം
നീലവാനം നിഴല്‍ വീശും ഏതേതോ തീരങ്ങള്‍
ഈണങ്ങള്‍..മൂളുന്നുവോ
പൊന്‍വെയില്‍ നാളമായ് നീറുമെന്‍ നെഞ്ചില്‍..ഓരോരോ
മോഹങ്ങള്‍ തേടുന്നുവോ..
ഹോ  മെല്ലെ കണിമഴയായ്..ഇന്നീ മലര്‍വനിയില്‍

പൊന്നാമ്പല്‍ പൂവിരിയും..
നിന്‍ മിഴിമുകിലില്‍ ഞാന്‍
എന്നും.. മഴവില്ലിന്‍ അഴകായ്‌.. നിറയാം
ചെന്താമരയിതള്‍പോലെന്‍.. ചുണ്ടുകള്‍ അതിലൂറും
തേന്‍മുന്തിരി മധുരം.. പകരാന്‍ ഞാനും
പുലരിയില്‍ ഇളവെയിലായി.. നിന്നെ.. തഴുകാം
പുഴയുടെ കുളിരില്‍..വീണൊഴുകാം
അരികില്‍ ചെമ്പക മലരായി ഞാന്‍.. വിരിയാം
വിരലില്‍ പൊന്മോതിരമണിയാം
പൊന്നിളം കാറ്റുപോലെന്‍ കിനാവില്‍.. നീ ആലോലം
എന്നേ... തലോടുന്നുവോ...
പൊന്‍കതിര്‍ചൂടും ഏതോ.. വയൽ‌പ്പൂവിന്‍ ചേലോടെ
നീ വന്നു.. പുല്‍കുന്നുവോ...

 ഹോ  മെല്ലെ കണിമഴയായ്..ഇന്നീ മലര്‍വനിയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Melle kanimzhayayi