വേനൽ ഒഴിയുന്നു

വേനൽ ഒഴിയുന്നു
മാരിമുകിൽ ഏകതാരപോൽ.. ഉണർന്നു
പാതിവിടരുന്നു.. പൂവിതളിനാദ്യമാമൊരോമൽ സുഹാസം
ഒരുനുള്ളു വർ‌ണ്ണമാരോ.. കുടയുന്നപോലെ ഉള്ളിൽ
പുതുജീവനാർന്നു മണ്ണിൽ.. മുകുളങ്ങളാൽ
താരരരരംപംപം താരരരരംപംപം
താരരരരംപം രംപംരംപംപം..

പൊഴിയുമോ പൊഴിയുമോ.. തൂമഴത്തുള്ളിയായി
പതിയെ പതിയെ ഹൃദയാകാശം
നിറയും കനവിൻ മുകിലേ
വിലോലയാം മയൂരമായ് ആടാമോ
താരരരരംപംപം താരരരരംപംപം
താരരരരംപം രംപംരംപംപം..

മിഴിയിലെ.. ചിമിഴിലെ.. ആരുമോരാത്ത മൗനം
ഇടറുമധരമുരിയാടാനായ്
കരുതും മധുരമൊഴിയായ്
കാതിൽ മെല്ലെ.. നാളെ ചൊല്ലാൻ പോരാമോ
താരരരരംപംപം താരരരരംപംപം
താരരരരംപം രംപംരംപംപം..

വേനൽ ഒഴിയുന്നു
മാരിമുകിൽ ഏകതാരപോൽ.. ഉണർന്നു
പാതിവിടരുന്നു.. പൂവിതളിനാദ്യമാമൊരോമൽ സുഹാസം
ഒരുനുള്ളു വർ‌ണ്ണമാരോ.. കുടയുന്നപോലെ ഉള്ളിൽ
പുതുജീവനാർന്നു മണ്ണിൽ.. മുകുളങ്ങളാൽ
താരരരരംപംപം താരരരരംപംപം
താരരരരംപം രംപംരംപംപം..
താരരരരംപംപം താരരരരംപംപം
താരരരരംപം രംപംരംപംപം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venal ozhiyunnu