വെയിലാറും ഓര്‍മ്മതന്‍

വെയിലാറും ഓര്‍മ്മതന്‍ വയല്‍വരമ്പില്‍..
എന്റെ പദമുദ്ര കണ്ടുവോ.. പനിനീര്‍ക്കാറ്റേ
മഴ വന്നു വിരല്‍തൊട്ട നാളിലേപ്പോല്‍
അതില്‍ പുതുപൂക്കള്‍ വിരിഞ്ഞുവോ പുലരിക്കാറ്റേ...

ഒരു കൊച്ചു ചെമ്പകമലരിന്‍ സുഗന്ധത്തില്‍
മറഞ്ഞൊരെന്‍ കൗമാരം തിരിച്ചുവന്നു..
മരതകക്കുന്നിന്റെ ചെരുവിലെ പുല്‍പ്പരപ്പില്‍
ഉടഞ്ഞൊരെന്‍ വളപ്പൊട്ടു തിരഞ്ഞുനിന്നു..
അതില്‍ കിലുകിലെ.. സ്വപ്നങ്ങള്‍ ഉതിര്‍ന്നുനിന്നു

ഒരു നീലനിലാവിന്റെ.. കുളിരോലും പൊയ്കയില്‍
ഇറങ്ങുമ്പോള്‍ ഉടല്‍ വീണ്ടും.. തരിച്ചുണര്‍ന്നു
ഋതുദേവി ഒരിക്കല്‍ വന്നുടുപ്പിച്ച പുടവതന്‍
ഞൊറികളില്‍.. അനുരാഗക്കസവു മിന്നി..
ഏതോ ദലങ്ങളായ്.. ഗതകാലം പൊഴിഞ്ഞുപോയി

വെയിലാറും ഓര്‍മ്മതന്‍ വയല്‍വരമ്പില്‍
എന്റെ പദമുദ്ര കണ്ടുവോ.. പനിനീര്‍ക്കാറ്റേ
മഴവന്നു വിരല്‍ തൊട്ട നാളിലേപ്പോല്‍..
അതില്‍ പുതുപൂക്കള്‍ വിരിഞ്ഞുവോ.. പുലരിക്കാറ്റേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veyilarum ormmathan

Additional Info

Year: 
2015

അനുബന്ധവർത്തമാനം