ചെപ്പും പന്തും

ചെപ്പും പന്തും മുത്തും.. പളുങ്കുമായ്
ചെപ്പും പന്തും മുത്തും.. പളുങ്കുമായ്
തേനലകള്‍ ഓമനയെ.. തേടിവരുന്നു
ഈ കായല്‍ക്കരയില്‍...
തേനലകള്‍ ഓമനയെ തേടിവരുന്നു
ഈ കായല്‍ക്കരയില്‍...
ചെപ്പും പന്തും മുത്തും.. പളുങ്കുമായ്..ഉം
ചെപ്പും പന്തും മുത്തും.. പളുങ്കുമായ്..ഉം

പൊന്‍മകളെ നിന്‍ പുഞ്ചിരി പോലെ
വെണ്‍നുര ചിന്തും കൊലുസുകളോടെ
കുഞ്ഞലകള്‍ കുരവയുമായ് കൂടെവരുന്നു
ഈ കായല്‍ക്കരയില്‍
ചെപ്പും പന്തും മുത്തും.. പളുങ്കുമായ്..
ചെപ്പും പന്തും മുത്തും.. പളുങ്കുമായ്..ഉം ..ഉം
തേനലകള്‍ ഓമനയെ തേടിവരുന്നു
ഈ കായല്‍ക്കരയില്‍...

കരയില്‍ കളമെഴുതി.. കവിടികള്‍ വിളയാടാന്‍
തെങ്ങുകള്‍ തലയാട്ടി തണലേകുന്നു
ലാലാ ...ലാ ലാലാ ...ലാലാ..ആ (2)
ഓമനേ പോയ്‌വരൂ..ഓമനേ പോയ്‌വരൂ
അണിയം മണിയം കളിയാടൂ ..ആഹാഹാ
അണിയം മണിയം കളിയാടൂ ..ആഹാഹാ
തേനലകള്‍ നിന്നെയിതാ തേടിവരുന്നു
ഈ കായല്‍ക്കരയില്‍...

മനസ്സില്‍ ചുരുള്‍ നിവരും..മധുരിയ്ക്കും ഓര്‍മ്മകളെ
ഇതുവഴിയിനിയൊരുനാള്‍.. വീണ്ടും വരുമോ
ലാലാ ....ലാലാ ..ആഹാ.. ലാലാ
മനസ്സില്‍ ചുരുള്‍ നിവരും മധുരിയ്ക്കും ഓര്‍മ്മകളെ
ഇതുവഴിയിനിയൊരുനാള്‍ വീണ്ടും വരുമോ
നിനവിലും കനവിലും..നിനവിലും കനവിലും..
നിറമായ്‌ അഴകായ് വിരിയാമോ..ആഹാഹാ
നിറമായ്‌ അഴകായ് വിരിയാമോ
കുഞ്ഞലകള്‍ കുരവയുമായ് കൂട്ടിനുപോരും
ഈ കായല്‍ക്കരയില്‍..

ചെപ്പും പന്തും മുത്തും പളുങ്കുമായ് ..ഉം
ചെപ്പും പന്തും മുത്തും പളുങ്കുമായ്..ഉം
തേനലകള്‍ ഓമനയെ തേടിവരുന്നു
ഈ കായല്‍ക്കരയില്‍..
ഉം ..ഉം ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheppum panthum

Additional Info

Year: 
1980

അനുബന്ധവർത്തമാനം