പൊന്നുരുക്കീ തട്ടണു മുട്ടണു

പൊന്നുരുക്കീ തട്ടണു മുട്ടണു
പൊൻ കുടത്തിൽ മുത്ത് നിറയ്ക്കണു (2)
പൊൻ തട്ടാനാശാൻ പൊൻ തട്ടാനാശാൻ
പാലാഴിക്കക്കരെയുള്ളൊരു പൊൻ തട്ടാനാശാൻ  (പൊന്നുരുക്കീ...)


പൊന്നുരുളി ഉലയിൽ വെച്ചൂ
പൊൻ തട്ടാൻ അടുത്തിരുന്നൂ (2)
പിറ കടൽ നീറ്റിൽ  മുക്കിയെടുത്തൂ
പൊൻ താളം പോലങ്ങു തട്ടിയൊരുക്കീ
 (പൊന്നുരുക്കീ...)


പൊൻ മാല ഒരുക്കി വെച്ചൂ
പൂമാനപ്പെണ്ണിനു നൽകീ (2)
നിറകതിർ നീട്ടും നക്ഷത്രമാല
നാളത്തെ കല്യാണത്തിനു പെണ്ണൊരുങ്ങീ
 (പൊന്നുരുക്കീ...)




   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnurukki thattanu muttanu

Additional Info

അനുബന്ധവർത്തമാനം