കിനാവിന്റെ കൂട്ടില്‍

കിനാവിന്റെ കൂട്ടില്‍ നിന്നും
നിലാപക്ഷി പോയ്‌മറഞ്ഞു (2)
ഹൃദയാംബരത്തില്‍ വീണ്ടും
ഇരുള്‍ വന്നു ചേക്കേറുന്നു
കിനാവിന്റെ കൂട്ടില്‍ നിന്നും
നിലാപക്ഷി പോയ്‌മറഞ്ഞു
ആ ...ആ

മുകില്‍ പെയ്തു തോരാതിന്നീ
അഴലായ്‌ നെഞ്ചില്‍ വിങ്ങി (2)
വഴി മറഞ്ഞെന്നോമലിന്‍
മിഴിപ്പൂക്കളോര്‍മ്മയായീ...
പുഴയിലെ നീരവം പോല്‍
കരളില്‍ നിന്‍ നൂപുരങ്ങള്‍.. കിലുങ്ങുന്നു
കണ്ണാന്തുമ്പി... തിരികെ നീ വന്നീടുവാന്‍
കിനാവിന്റെ കൂട്ടില്‍ നിന്നും
നിലാപക്ഷി പോയ്‌മറഞ്ഞു

മലരിളം കാറ്റിന്‍ കൈകള്‍
കുറുനിരമാടുന്നേരം (2)
പരിഭവം കേള്‍ക്കാന്‍ നിന്റെ...
മൊഴികള്‍ക്കു കാതോര്‍ക്കയായ്‌
മഷിത്തണ്ടിന്‍ മണമുള്ള... വിരലുകള്‍..
ഇനിയെന്റെ മനസ്സിന്റെ... ഉള്ളിനുള്ളില്‍..
മയില്‍പ്പീലി കതിരാകും....

കിനാവിന്റെ കൂട്ടില്‍ നിന്നും
നിലാപക്ഷി പോയ്‌മറഞ്ഞു
ഹൃദയാംബരത്തില്‍ വീണ്ടും
ഇരുള്‍ വന്നു ചേക്കേറുന്നു
കിനാവിന്റെ കൂട്ടില്‍ നിന്നും
നിലാപക്ഷി പോയ്‌മറഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kinavinte koottil