ഈ മരുഭൂമിതന്‍

ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍
ആരുമേയില്ലാത്ത പൂക്കള്‍ (2)
പൊക്കിള്‍ക്കൊടി മുറിഞ്ഞപ്പോള്‍ എല്ലാ
ബന്ധങ്ങളും അറ്റു പോയവർ...
ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍
ആരുമേയില്ലാത്ത പൂക്കള്‍...

തെരുവോരമമ്മ തന്‍ മടിത്തട്ടായി
അതില്‍ തല ചായ്ച്ചു രാപ്പകലുറങ്ങി ഞങ്ങള്‍
അവിടെ വമിക്കുന്ന ഗന്ധമോരോന്നും..
അമ്മതന്‍ മാറിന്‍ സുഗന്ധമായ്‌...
അമ്മതന്‍ മാറിന്‍ സുഗന്ധമായ്‌...

ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍
ആരുമേയില്ലാത്ത പൂക്കള്‍...

കഞ്ഞിക്കലങ്ങള്‍ മെഴുകുംന്നേരം
ആ കരിയാല്‍ കണ്മഷി വരച്ചു ഞങ്ങള്‍
കാടത്തമേറും കണ്മുനയില്‍ നിന്നെന്നെ...
മറയ്ക്കുവാന്‍ എന്‍ നിഴല്‍ മാത്രമായ്...
എന്നെ മറയ്ക്കുവാന്‍ എന്‍ നിഴല്‍ മാത്രമായ്....

ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍
ആരുമേയില്ലാത്ത പൂക്കള്‍...

എവിടെ എന്നമ്മ.. അമ്മിഞ്ഞപ്പാലില്‍
അച്ഛന്റെ വാത്സല്യ സ്നേഹസമ്മാനം
എവിടെ ഞാനെന്റെ ...
വെള്ളിക്കൊലുസണിഞ്ഞോടി നടക്കേണ്ട സ്വന്തഗേഹം
ഓടി നടക്കേണ്ട സ്വന്തഗേഹം .....

ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍
ആരുമേയില്ലാത്ത പൂക്കള്‍...
ആരുമേ ഇല്ലാത്ത പൂക്കള്‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ee marubhoomithan

Additional Info

Year: 
2015

അനുബന്ധവർത്തമാനം