ഏതേതോ നഗര

ഏതേതോ നഗരതീരങ്ങളില്‍
ഇതള്‍ കൊഴിഞൊരീ.. പൂഞ്ചില്ലയില്‍
എങ്ങു നിന്നു പാറിവന്നു തെന്നല്‍ പോലെ നീ
സ്നേഹത്തിന്‍.. പൂ നീട്ടും തേന്‍തുള്ളി തേടുന്നുവോ
നോവാറ്റും താരാട്ടിന്‍ ശ്രുതി കാതോര്‍ക്കുന്നുവോ
പുതുവര്‍ണ്ണമായ്‌... നറുഗന്ധമായ്‌
വരവായ്‌ നീ.. നവവീഥിയില്‍
ഏതേതോ നഗര തീരങ്ങളില്‍

വരകളെഴുതുമീ കൈകളില്‍
വഴുതി വീണ നിറങ്ങളായ്...
പായുമീ തെരുവോരവും പല ചിത്രമായ്‌
നിറമെഴുന്ന മനസ്സിലായ്‌ ...
നിമിഷമെഴുതിയ ശില്പമായ്‌
കുതിരുമീ കണ്പീലികള്‍... കുളിരോടമോ
തിരകളിലലിയും തീരമേ...
ചുവടുകള്‍ മറയുവതറിയുമോ...
വഴികളിലൊഴുകും മിഴികളേ..
നിഴലുകള്‍ ഉടയുവതറിയുമോ
മുഖങ്ങള്‍ മൂടിയ ചായം മായുമോ...
ഏതേതോ നഗരതീരങ്ങളില്‍
ഇതള്‍ കൊഴിഞൊരീ പൂഞ്ചില്ലയില്‍

ഇരുളിന്‍ കരിനിഴലാടവേ
വിജനവീഥിയിലൂടവേ...
നറുനിലാവിന്നൂലുകള്‍.. ഇഴയുന്നുവോ
വെയിലു കാഞ്ഞൊരു വഴിമരം
ഇലകള്‍ കൂമ്പി ഉറങ്ങിയോ...
ചിറകൊടിഞ്ഞൊരു രാക്കുയില്‍.. ഇടറുന്നുവോ
പുതുമഞ്ഞു നനയും തളിരുകള്‍
പുലരികള്‍ തേടും കനവുകള്‍
എരിയും കരളിന്‍.. മുറിവുകള്‍
വരികളിലുതിരുന്ന നിനവുകള്‍
വിടരുന്ന പൂവായ്‌.. സ്വപ്നം മാറുമോ

ഏതേതോ നഗരതീരങ്ങളില്‍
ഇതള്‍ കൊഴിഞൊരീ.. പൂഞ്ചില്ലയില്‍
എങ്ങു നിന്നു പാറിവന്നു തെന്നല്‍ പോലെ നീ
സ്നേഹത്തിന്‍.. പൂ നീട്ടും തേന്‍തുള്ളി തേടുന്നുവോ
നോവാറ്റും താരാട്ടിന്‍ ശ്രുതി കാതോര്‍ക്കുന്നുവോ
പുതുവര്‍ണ്ണമായ്‌... നറുഗന്ധമായ്‌
വരവായ്‌ നീ.. നവവീഥിയില്‍
ഏതേതോ നഗര തീരങ്ങളില്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethetho nagara

Additional Info

Year: 
2015

അനുബന്ധവർത്തമാനം