ഹരിണാക്ഷീ ജനമൗലേ

ഹരിണാക്ഷീ ജനമൗലേ നിന്നെ തേടാനിനിയിടമുണ്ടോ
ഹരിണാക്ഷീ ജനമൗലേ നിന്നെ തേടാനിനിയിടമുണ്ടോ
നിത്യ നിളാനദി പോലീ ജന്മം നിന്നെ തിരയുകയല്ലേ
ഹരിണാക്ഷീ ജനമൗലേ നിന്നെ തേടാനിനിയിടമുണ്ടോാാ... 

കുങ്കുമത്തരി കുതിർന്ന ഹേമന്ത സുന്ദര സന്ധ്യകളിൽ 
വിദ്യുൽലതയാം മണികാഞ്ചിയഴിയും വർഷ നിശീഥിനിയിൽ 
പുഴയുടെ പൊക്കിൾചുഴിയിൽ പീലികൾ നിവരും തെന്മല തൻ മടിയിൽ 
അർദ്ധ സുഷൂപ്തിയിൽ ഉന്മദ മൂർച്ഛയിൽ ഇലകളിൽ മലരുകളിൽ
അന്തിനിലാവലമെഴുകിയ പുളിനതടങ്ങളിൽ ഉഷസ്സുകളിൽ
നിന്നെ തേടി നടന്നു...

ഹരിണാക്ഷീ ജനമൗലേ നിന്നെ തേടാനിനിയിടമുണ്ടോ... ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Harinakshi Janamoule

Additional Info

Year: 
2015

അനുബന്ധവർത്തമാനം