അരികെ അരികെ(m)

അരികെ അരികെ വിരിയും തളിരേ   
മഴവിൽ ചിറകിൽ അണയും കുളിരെ
നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിതഞ്ചലും തരുമോ
കുഞ്ഞമ്പിളി ചിരിയായ്..

മേലെ മേലെ ദൂരെ പാറും
വർണ്ണം ചേലായ് തേടും നിൻ മനമോ
എന്നുയിരേ...
താളം തുള്ളി നീളെ പായും
പുഴകൾ പാടും ഈണം നിന്നഴകോ
കണ്‍ കുളിരേ ..
കാണാക്കുയിലിൻ സംഗീതം നിൻ
നെഞ്ചിന്നുള്ളിലെ സല്ലാപം
ഇനിയെന്നും നിന്നിൽ മിന്നും പൂക്കാലം

അരികെ അരികെ വിരിയും തളിരേ   
മഴവിൽ ചിറകിൽ അണയും കുളിരെ
നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം
നിൻ കൊഞ്ചലും കളിതഞ്ചലും തരുമോ
കുഞ്ഞമ്പിളി ചിരിയായ്..

wuVF8LEx2EM#t=264