ജീവനിൽ ആളുമീ

ജീവനിൽ ആളുമീ നോവുമായ് വീണ്ടും..ആ
പോകയോ താരമേ മൗനമായ് നീയും..ആ
ഓ ജീവനിൽ ആളുമീ നോവുമായ് വീണ്ടും
പോകയോ താരമേ മൗനമായ് നീയും
ഈവഴി നീളേ.. കൂരിരുൾ കൂട്ടായ്
പാടുന്നു ഞാനും..അഴലലയിതൾ വിരിയും

ഓ..മേഘമേ...അലയും മേഘമേ മേഘമേ
മഴയായ് മഴയായ് മഴയായ് മഴയായ് പൊഴിയൂ
തെന്നലിൽ തെന്നിടും എന്നിലെ ഞാനോ
മിന്നലിൽ പൂവിടും മോഹമായ് ആരോ
സങ്കടക്കടൽ പാടും നെഞ്ചിലെ ഈണങ്ങൾ
തീരത്തു ഞാൻ നിന്നൂ പിൻവിളികളില്ലാതെ

ഓർമ്മതൻ മുറിവുകൾ നീറ്റിടുമീ
രാവുകൾ ലഹരിയിൽ പൂത്തൊരുനാൾ (2)
ഉന്മാദസന്ധ്യകൾ നീളെ
ആടി വീണു വിടചൊല്ലി മറയവേ
ഉം...ഉം ..ആ ..

KDI8CgO_gyM