ഈ രാത്രി ലഹരി
ഈ രാത്രി ലഹരിപൂണ്ടതാർക്കുവേണ്ടി
വരൂ നീ വരൂ
ഈ നിലാവു നഗ്നയായതാർക്കുവേണ്ടി
വരൂ നീ വരൂ
പതഞ്ഞുയർന്ന പാനപാത്രം എന്റെ യൗവ്വനം
പിടഞ്ഞുണർന്ന പൗരുഷം തലോടുമെൻ മനം
കിനാവുകണ്ടു നേരമങ്ങു പോയ്..
വരൂ നീ...
ഈ രാത്രി ലഹരിപൂണ്ടതാർക്കുവേണ്ടി
വരൂ നീ വരൂ
ഈ രാവു നഗ്നയായതാർക്കുവേണ്ടി
വരൂ നീ വരൂ
ഈ രാവു പുലരാതിരിക്കണം
ഈ പൂത്തിങ്കൾ വിണ്ണിലങ്ങ് മേയണം
മദിരോത്സവം ഇന്നു കൊടിയേറണം
തമ്മിലിഴുകിമുഴുകിയുണരണം...
ഈ രാത്രി ലഹരിപൂണ്ടതാർക്കുവേണ്ടി
വരൂ നീ വരൂ
ഈ രാവു നഗ്നയായതാർക്കുവേണ്ടി
വരൂ നീ വരൂ
ആലിംഗനം കൊണ്ടു മൂടണം
മധുചുംബനങ്ങൾ പൂക്കളായ് വിടർത്തണം
മാരോത്സവം ഇന്നു വിളയാടണം
ആഗ്രഹങ്ങൾ സഫലമാകണം
ഈ രാത്രി ലഹരിപൂണ്ടതാർക്കുവേണ്ടി
വരൂ നീ വരൂ
ഈ നിലാവു നഗ്നയായതാർക്കുവേണ്ടി
വരൂ നീ വരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee rathri lahari
Additional Info
Year:
1996
ഗാനശാഖ: